ദുബായിൽ ദിവാലി ഗോൾഡ് റഷ് പ്രഖ്യാപിച്ചു; സമ്മാനമായി ഒരു കിലോ സ്വർണം നേടാൻ അവസരം

Published : Oct 26, 2026, 03:54 PM IST
Dubai Gold

Synopsis

ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ ദിവാലി പ്രമോഷനിലൂടെ ഉപഭോക്താക്കൾക്ക് സ്വർണസമ്മാനങ്ങൾ നേടാൻ അവസരം. മികച്ച വില, സാക്ഷ്യപ്പെടുത്തിയ പരിശുദ്ധി, പ്രത്യേക ഓഫറുകൾ എന്നിവ ദിവാലി സ്വർണവാങ്ങലിന് ദുബായിയെ ആകർഷകമായ കേന്ദ്രമാക്കുന്നു.

യുഎഇയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള കുടുംബങ്ങൾ ദീപങ്ങളുടെ ഉത്സവമായ ദിവാലി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) നഗരവ്യാപകമായ ‘ദിവാലി ഗോൾഡ് റഷ്’ ആഭരണ പ്രമോഷൻ ആരംഭിച്ചു. 2026 ഒക്ടോബർ 24 മുതൽ നവംബർ 12 വരെ 180 ജ്വല്ലറി ഔട്ട്‌ലെറ്റുകളിലായി നടക്കുന്ന പ്രമോഷൻ യുഎഇ നിവാസികൾക്കും സന്ദർശകർക്കും ദുബായിൽ നിന്ന് ഉത്സവകാല ആഭരണങ്ങൾ വാങ്ങാൻ കൂടുതൽ പ്രോത്സാഹനം നൽകുന്നു. മൂല്യം, വിശ്വാസ്യത, വൈവിധ്യമാർന്ന തിരഞ്ഞെടുപ്പ് എന്നിവയിലൂടെ ‘സ്വർണനഗരം’ എന്ന വിശേഷണം നേടിയ ദുബായിൽ ഒരു കിലോഗ്രാം സ്വർണത്തിലെ വിഹിതം സമ്മാനമായി നേടാനും അവസരമുണ്ട്.

പ്രമോഷനിൽ പങ്കെടുക്കുന്ന ഏതെങ്കിലും ഔട്ട്‌ലെറ്റിൽ നിന്ന് 1,500 ദിർഹമോ അതിലധികമോ വിലയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ക്യാമ്പയിൻ ക്യുആർ കോഡ് സ്കാൻ ചെയ്ത് നറുക്കെടുപ്പിൽ പങ്കെടുക്കാം. ചെലവഴിക്കുന്ന ഓരോ 1,500 ദിർഹത്തിനും ഓരോ എൻട്രി ലഭിക്കും. രണ്ട് നറുക്കെടുപ്പുകളിലായി ആകെ ഒരു കിലോഗ്രാം സ്വർണമാണ് സമ്മാനമായി നൽകുന്നത്. ധൻതേരസിന് മുമ്പ് വാങ്ങുന്നവർക്ക് വിജയസാധ്യത ഇരട്ടിയാകും. സമ്മാനവിശദാംശങ്ങൾ:

  • ധൻതേരസ് നറുക്കെടുപ്പ്: അഞ്ച് വിജയികൾക്ക് 100 ഗ്രാം സ്വർണം വീതം ലഭിക്കും. 2026 ഒക്ടോബർ 24 മുതൽ നവംബർ 6 വരെ നടത്തുന്ന വാങ്ങലുകൾക്കാണ് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാനാവുക.
  • ഗ്രാൻഡ് നറുക്കെടുപ്പ്: ഒരു വിജയിക്ക് അര കിലോഗ്രാം സ്വർണം ലഭിക്കും. 2026 ഒക്ടോബർ 24 മുതൽ നവംബർ 12 വരെയുള്ള വാങ്ങലുകൾ ഉൾപ്പെടും. നറുക്കെടുപ്പ് നവംബർ 12-ന് നടക്കും.

ഐശ്വര്യത്തിനായി ധൻതേരസ് ദിനത്തിൽ സ്വർണം വാങ്ങുന്നതുമുതൽ പ്രിയപ്പെട്ടവർക്ക് ആഭരണങ്ങൾ സമ്മാനിക്കുന്നതുവരെ ദിവാലി ആഘോഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് സ്വർണമുണ്ട്. യുഎഇയിലെ വലിയ ഇന്ത്യൻ സമൂഹമുൾപ്പെടെ തലമുറകളായി ഇന്ത്യൻ കുടുംബങ്ങൾ സ്വർണവാങ്ങലിന് ദുബായിയെ വിശ്വസിക്കുന്നു. ഇറക്കുമതിത്തീരുവയും നികുതികളും അന്തിമവില വർധിപ്പിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള പല വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിൽ സ്വർണത്തിന് ഗണ്യമായ വിലനേട്ടമുണ്ട്. ദുബായ് ഗവണ്മെന്റ് അധികൃതർ നിയന്ത്രിക്കുന്ന പരിശുദ്ധി ഹാൾമാർക്കിംഗ് ഉൾപ്പെടെയുള്ള കർശന ഗുണനിലവാര മാനദണ്ഡങ്ങൾ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുന്നു. മത്സരക്ഷമമായ പണിക്കൂലിയും വിപുലമായ ഡിസൈൻ ശേഖരവും ഈ നേട്ടം വർധിപ്പിക്കുന്നു.

ഈ വിലനേട്ടം നാട്ടിലേക്കും കൊണ്ടുപോകാനാകും. ഇന്ത്യയുടെ 2026-ലെ പരിഷ്കരിച്ച നിയമങ്ങൾ പ്രകാരം, പ്രവാസി ഇന്ത്യക്കാരും (NRI) ഒരു വർഷത്തിലധികം വിദേശത്ത് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഇന്ത്യൻ താമസക്കാരും ഉൾപ്പെടെയുള്ള അർഹരായ യാത്രക്കാർക്ക് സ്ത്രീകളുടെ 40 ഗ്രാം വരെയും പുരുഷന്മാരുടെ 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ തീരുവയില്ലാതെ കൊണ്ടുവരാം. ദിവാലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനാൽ ദുബായ് മികച്ച തിരഞ്ഞെടുപ്പാകുന്നു.

സ്വർണ നറുക്കെടുപ്പിന് പുറമേ പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ പ്രത്യേക ഓഫറുകളും ലഭിക്കും:

  • പണിക്കൂലിയിൽ 25% മുതൽ 50% വരെ ഇളവ്: തിരഞ്ഞെടുക്കപ്പെട്ട സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 25 മുതൽ 50 ശതമാനം വരെ ലാഭിക്കാം.
  • തിരഞ്ഞെടുക്കപ്പെട്ട ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 50% വരെ ഇളവ്: ഉത്സവകാല ഡിസൈനുകൾക്ക് തിരഞ്ഞെടുത്ത ശേഖരങ്ങളിൽ പകുതി വിലവരെ ഇളവ്.
  • വാങ്ങുന്നതിനോടൊപ്പം സൗജന്യ സമ്മാനം: പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിലെ ഓരോ വാങ്ങലിനും സൗജന്യ സമ്മാനം. നിബന്ധനകൾ ബാധകം.
  • പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ കിഴിവില്ല: പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളിൽ പഴയ സ്വർണം നൽകി പുതിയ ഡിസൈനുകൾ കിഴിവില്ലാതെ വാങ്ങാം.

“സ്വർണം വാങ്ങാൻ വർഷത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവസരങ്ങളിലൊന്നാണ് ദിവാലി. കുടുംബങ്ങൾ ആത്മവിശ്വാസത്തോടെ ആഭരണങ്ങൾ വാങ്ങാൻ എത്തുന്ന കേന്ദ്രമാണ് ദുബായ്,” ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ശ്രീ. തൗഹീദ് അബ്ദുള്ള പറഞ്ഞു. “ഇന്ത്യയിലേതിനെക്കാൾ ഇവിടെ സ്വർണവില 13 ശതമാനം വരെ കുറവാണ്. മത്സരക്ഷമമായ പണിക്കൂലി, വിനോദസഞ്ചാരികൾക്കുള്ള നികുതി റീഫണ്ട്, വിപുലമായ ഡിസൈനുകൾ, മികച്ച ഗുണനിലവാര മാനദണ്ഡങ്ങൾ എന്നിവ ദുബായിയെ വിലയുടെ കാര്യത്തിൽ ഏറെ ആകർഷകമായ ആഭരണവിപണിയാക്കുന്നു. ആഭരണങ്ങൾ വാങ്ങാനും ഉത്സവകാലം ആഘോഷിക്കാനും ഇതിലും മികച്ച ഇടമില്ല. ഓരോ ഉപഭോക്താവിനും സ്വർണം സമ്മാനമായി നേടാനുള്ള അവസരം നൽകുന്നതിലൂടെ ദിവാലി ഗോൾഡ് റഷ് ഇതിന് മറ്റൊരു കാരണവും കൂട്ടിച്ചേർക്കുന്നു.”

“ആഘോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമ്മാനങ്ങൾ നൽകുന്ന സന്തോഷത്തിന്റെയും കാലമാണ് ദിവാലി,” ദുബായ് ജ്വല്ലറി ഗ്രൂപ്പ് മാർക്കറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ലൈല സുഹൈൽ പറഞ്ഞു. “ഈ ഉത്സവകാലത്ത് ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും ആകർഷകമായ ഓഫറുകളും സമാനതകളില്ലാത്ത ഡിസൈൻ വൈവിധ്യവും നൽകാൻ ആഭരണവ്യവസായത്തെ ഒന്നിപ്പിക്കുന്നതിൽ ദുബായ് ജ്വല്ലറി ഗ്രൂപ്പിന് അഭിമാനമുണ്ട്. ദുബായിലെ മത്സരക്ഷമമായ സ്വർണവിലയും വിശ്വസനീയമായ ഗുണനിലവാര മാനദണ്ഡങ്ങളും വൈവിധ്യമാർന്ന ആഭരണശേഖരവും പരിഗണിച്ച് ദിവാലി ആഭരണവാങ്ങലിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ദുബായിയെ തിരഞ്ഞെടുക്കാൻ ഞങ്ങൾ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.”

ദുബായിലെ ഉത്സവകാല ചില്ലറവ്യാപാരത്തിന് കരുത്തേകുന്ന പ്രധാന മേഖലകളിലൊന്നാണ് ആഭരണവിപണി. നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലേക്കുള്ള ഉപഭോക്തൃസന്ദർശനവും ചെലവഴിക്കലും വർധിപ്പിക്കുന്നതിൽ ഇത് വലിയ പങ്കുവഹിക്കുന്നു. ദിവാലി ഗോൾഡ് റഷിലൂടെ സ്വർണത്തിന്റെയും ആഭരണങ്ങളുടെയും ലോകത്തിലെ ഏറ്റവും വിശ്വസനീയമായ കേന്ദ്രമെന്ന ദുബായുടെ സ്ഥാനം DJG കൂടുതൽ ശക്തിപ്പെടുത്തുന്നു.

കൂടുതൽ വിവരങ്ങൾക്കും ഇളവുകൾക്കും പങ്കെടുക്കുന്ന ഔട്ട്‌ലെറ്റുകളുടെ പട്ടികയ്ക്കും സന്ദർശിക്കുക: dubaicityofgold.com

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ ഫലങ്ങൾ അറിയാം; മൊത്തം 48,449 ഡോളർ സമ്മാനം
ഇരട്ട ഗിന്നസ് റെക്കോർഡ് നേടി ജോയ്ആലുക്കാസിന്റെ സ്വർണ്ണ ജിമിക്കി