വിസ പുതുക്കണമെങ്കിൽ കുടിശ്ശിക തീർക്കണം, പുതിയ സംവിധാനം നടപ്പാക്കാൻ ദുബൈ

Published : Jul 24, 2025, 04:38 PM IST
dubai traffic

Synopsis

ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ അറിയിച്ചു.

ദുബൈ: ദുബൈയിലെ ട്രാഫിക് പിഴയടക്കുന്ന സംവിധാനത്തെ പുതിയ റെസിഡന്‍സി വിസ നല്‍കുന്നതുമായോ പുതുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാനൊരുങ്ങി ദുബൈ. പുതിയ സംവിധാനം അനുസരിച്ച് താമസക്കാർ അവരുടെ വിസ പുതുക്കാനോ പുതിയ വിസ നേടുന്നതിനോ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ അടച്ചുതീര്‍ക്കണം.

ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ അറിയിച്ചു. വിസ പുതുക്കല്‍ നടപടികളെ ഈ സംവിധാനം തടസ്സപ്പെടുത്തുന്നില്ല, എന്നാല്‍ വ്യക്തികളെ അവരുടെ കുടിശ്ശികയുള്ള ട്രാഫിക് പിഴകള്‍ മുഴുവനായോ തവണകളായോ അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. പിഴ അടയ്ക്കാൻ താമസക്കാരെ ഓർമിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് കേസുകൾ അധികൃതർ അവലോകനം ചെയ്തിരുന്നു. സംവിധാനം ഉപയോക്തൃ സൗഹൃദമായി രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും വ്യക്തമാക്കി. ഈ സംവിധാനം നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും നടപ്പാക്കിയിട്ടില്ല. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ ജിഡിആർഎഫ്എ സെന്‍ററില്‍ ഇത് ബാധകമല്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – ഇന്ത്യൻ പ്രവാസികൾക്ക് AED 100,000 വീതം സമ്മാനം
സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ