Latest Videos

കൈക്കൂലിയായി വാഗ്ദാനം ചെയ്ത അരക്കോടിയോളം രൂപ നിരസിച്ച് ജീവനക്കാരന്‍; ആദരിച്ച് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍

By Web TeamFirst Published Oct 4, 2020, 10:40 PM IST
Highlights

2019ലെ കണക്കുകള്‍ പ്രകാരം അഴിമതി കുറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്താണ് യുഎഇ.

ദുബൈ: അനധികൃത സഹായത്തിന് കൈക്കൂലിയായി വാഗ്ദാനം ചെയ്ത 250,000 ദിര്‍ഹം(ഏകദേശം 49.90 ലക്ഷം ഇന്ത്യന്‍ രൂപ) നിരസിച്ച ദുബൈ മുന്‍സിപ്പാലിറ്റി ജീവനക്കാരന് ആദരം. ദുബൈ മുന്‍സിപ്പാലിറ്റി ജീവനക്കാരനായ റഷിദ് അല്‍ മുഹൈരിയാണ് സത്യസന്ധവും മാതൃകാപരവുമായ പ്രവൃത്തിയിലൂടെ പ്രശംസ നേടിയത്.

അനധികൃതമായി സഹായം ചെയ്ത് കൊടുക്കാനാണ് ജീവനക്കാരന് 250,000 ദിര്‍ഹം കൈക്കൂലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇത് നിരസിച്ച അദ്ദേഹം മറ്റുള്ളവര്‍ക്ക് മാതൃകയാകുകയായിരുന്നു. ദുബൈ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി റഷിദ് അല്‍ മുഹൈരിയെ അഭിനന്ദിച്ചു. 2019ലെ കണക്കുകള്‍ പ്രകാരം അഴിമതി കുറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയില്‍ 21-ാം സ്ഥാനത്താണ് യുഎഇ.

click me!