ഓറിയോ ബിസ്‍കറ്റിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം; വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി

By Web TeamFirst Published May 18, 2019, 9:50 AM IST
Highlights

ഓറിയോ ബിസ്കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയ വിശദീകരണത്തിലുള്ളത്. ബിസ്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു. 

ദുബായ്: ഓറിയോ ബിസ്കറ്റിനെതിരെ യുഎഇയില്‍ സോഷ്യല്‍ മീഡിയ പ്രചരണം. ബിസ്കറ്റില്‍ മദ്യം ചേര്‍ക്കുന്നുണ്ടെന്നാണ് വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ഓറിയോ ബിസ്കറ്റില്‍ മദ്യം ചേര്‍ത്തിട്ടില്ലെന്നും അവ ഹലാല്‍ ആണെന്നുമാണ് മുനിസിപ്പാലിറ്റി ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയ വിശദീകരണത്തിലുള്ളത്. ബിസ്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ പട്ടിക അറബിയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോഴുണ്ടായ പിഴവാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും അധികൃതര്‍ പറയുന്നു. ചോക്കലേറ്റ് ലിക്വര്‍ എന്ന വാക്കാണ് അറബിയിലേക്ക് മാറ്റിയപ്പോള്‍ 'മദ്യമായി' മാറിയത്. ഇതിന് പകരം മറ്റൊരു വാക്കാണ് ഉപയോഗിക്കേണ്ടിയിരുന്നത്. യുഎഇയില്‍ വിതരണം ചെയ്യുന്ന ഓറിയോ ബിസ്കറ്റുകള്‍ ബഹ്റൈനിലാണ് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ അവ ഹലാല്‍ ആണോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!