യുഎഇയില്‍ വിലക്കുറവിന്റെ ആഘോഷ രാവുകള്‍ തീര്‍ത്ത് റമദാന്‍ നൈറ്റ്സ്

Published : Apr 11, 2023, 10:09 PM ISTUpdated : Apr 11, 2023, 10:11 PM IST
യുഎഇയില്‍ വിലക്കുറവിന്റെ ആഘോഷ രാവുകള്‍ തീര്‍ത്ത് റമദാന്‍ നൈറ്റ്സ്

Synopsis

പ്രമുഖ ബ്രാന്‍ഡുകളുടെ പതിനായിരത്തിലേറെ ഉല്‍പ്പന്നങ്ങളാണ് മേളയല്‍ ലഭിക്കുക. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നുവെന്നുള്ളതാണ് പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍ക്കായി സാംസ്കാരിക പരിപാടികളും കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. 

റമദാന്‍ കാലത്തെ വിലക്കുറവിന്റെ ആഘോഷരാവാണ് റമദാന്‍ നൈറ്റ്സ്. അഞ്ഞൂറോളം ബ്രാന്‍ഡുകളിലുള്ള ഉല്‍പ്പന്നങ്ങളാണ് വന്‍ വിലക്കുറവില്‍ റമദാന്‍ നൈറ്റ്സില്‍ ലഭ്യമാക്കിയിരിക്കുന്നത്. നൂറ്റമ്പത്തിലേറെ പ്രദര്‍ശകര്‍ മേളയുടെ ഭാഗമാകുന്നുണ്ട്. വസ്ത്രങ്ങളും ഗൃഹോപകരമങ്ങളും ഇലക്ട്രോണിക്സ് ഉപകരമങ്ങളുമെല്ലാം വ്യാപാര മേളയിലുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ, ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ, പാനീയങ്ങൾ, ജനപ്രിയ റമസാന്‍ വിഭവങ്ങൾ എന്നിങ്ങനെ നിരവധി ഉത്പന്നങ്ങള്‍ വേറെയും.

പ്രമുഖ ബ്രാന്‍ഡുകളുടെ പതിനായിരത്തിലേറെ ഉല്‍പ്പന്നങ്ങളാണ് മേളയല്‍ ലഭിക്കുക. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുന്നുവെന്നുള്ളതാണ് പ്രധാന ആകര്‍ഷണം. സന്ദര്‍ശകര്‍ക്കായി സാംസ്കാരിക പരിപാടികളും കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍  അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസും ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സാലെം അലി അൽ മുഹൈരിയും ചേര്‍ന്നാണ് റമദാന്‍ നൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഏപ്രില്‍ 21 വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ രാത്രി പന്ത്രണ്ട് മണി വരെയാണ് റമദാന്‍ നൈറ്റ് നടക്കുക. ഉപഭോക്താക്കൾക്കായി ഒട്ടേറെ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. റമദാന്‍ നൈറ്റിന്റെ നാല്‍പതാം പതിപ്പാണ് ഇത്തവണത്തേത്.
 

 

Read also: ഷാർജ ഇന്ത്യൻ സ്കൂളിനെ മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച അധ്യാപിക മിനി മേനോന്‍ പടിയിറങ്ങുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം