ദുബായില്‍ ഇഷ്ട നമ്പറിനായി ഒരു വാഹന ഉടമ ചിലവാക്കിയത് 3.6 കോടി

Published : Dec 22, 2019, 10:19 PM IST
ദുബായില്‍ ഇഷ്ട നമ്പറിനായി ഒരു വാഹന ഉടമ ചിലവാക്കിയത് 3.6 കോടി

Synopsis

ആര്‍ടിഎയുടെ 103-ാമത് ഓപ്പര്‍ നമ്പര്‍ പ്ലേറ്റ് ലേലമാണ് ശനിയാഴ്ച ഇന്റര്‍ കോണ്ടിനന്റല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ച് നടന്നത്.

ദുബായ്: ഫാന്‍സി നമ്പറുകളുടെ ഒറ്റ ലേലത്തില്‍ നിന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി കഴിഞ്ഞദിവസം സമാഹരിച്ചത് 17.751 മില്യന്‍ ദിര്‍ഹം (38 കോടിയിലധികം ഇന്ത്യന്‍ രൂപ). ആര്‍ടിഎയുടെ 103-ാമത് ഓപ്പര്‍ നമ്പര്‍ പ്ലേറ്റ് ലേലമാണ് ശനിയാഴ്ച ഇന്റര്‍ കോണ്ടിനന്റല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ച് നടന്നത്.

എസ് 70 എന്ന നമ്പറാണ് ഏറ്റവും വലിയ തുകയ്ക്ക് വിറ്റുുപോയത്. 19 ലക്ഷം ദിര്‍ഹമാണ് (3.6 കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ ഒരൊറ്റ നമ്പറിലൂടെ ആര്‍ടിഎക്ക് ലഭിച്ചത്. എഎ99 എന്ന നമ്പര്‍ 18 ലക്ഷം ദിര്‍ഹത്തിനും എച്ച്333 എന്ന നമ്പര്‍ 9.70 ലക്ഷം ദിര്‍ഹത്തിനും വിറ്റുപോയി. AA-H-I-K-L-M-N-O-P-Q-R-S-T-U-V എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന 90 ഫാന്‍സി നമ്പറുകളാണ് ലേലത്തിന് വെച്ചിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി