അഞ്ചുവര്‍ഷത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 2,430 പേര്‍;ശതകോടികള്‍ വിലയുള്ള വ്യാജ ഉല്‍പ്പന്നങള്‍ പിടിച്ചെടുത്തു

By Web TeamFirst Published Dec 5, 2020, 11:49 AM IST
Highlights

വ്യാപാര മേഖലയിലെ തട്ടിപ്പ്, വ്യാജ ഉല്‍പ്പന്നങ്ങള്‍, പണം ഇരട്ടിപ്പ്, കള്ളനോട്ട്, മന്ത്രവാദം, വ്യാജരേഖ എന്നിവ ഉള്‍പ്പെട്ട വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് ഡയറക്ടര്‍ കേണല്‍ സലാഹ് ബലൗസിബ പറഞ്ഞു.

ദുബൈ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 2,430 പേര്‍. ഇക്കാലയളവില്‍ ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് 8.966 ബില്യന്‍ വിലമതിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 2,145 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും ദുബൈ പൊലീസ് അറിയിച്ചു.

വ്യാപാര മേഖലയിലെ തട്ടിപ്പ്, വ്യാജ ഉല്‍പ്പന്നങ്ങള്‍, പണം ഇരട്ടിപ്പ്, കള്ളനോട്ട്, മന്ത്രവാദം, വ്യാജരേഖ എന്നിവ ഉള്‍പ്പെട്ട വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സാമ്പത്തിക വിരുദ്ധ കുറ്റകൃത്യ വകുപ്പ് ഡയറക്ടര്‍ കേണല്‍ സലാഹ് ബലൗസിബ പറഞ്ഞു. ആന്റി കൗണ്ടര്‍ഫീറ്റ്‌സ്, ആന്റി ഫ്രോഡ്, ആന്റി കൊമേഴ്‌സ്യല്‍, പൈറസി വിഭാഗങ്ങളിലായി ഈ വര്‍ഷം 246 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  307 പേര്‍ അറസ്റ്റിലാകുകയും ഇവരില്‍ നിന്ന് 2.55ലേറെ ദിര്‍ഹം വിലമതിക്കുന്ന സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.  

ആന്റി കൗണ്ടര്‍ഫീറ്റ്‌സ് വിഭാഗം 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. 68 കേസുകളാണ് ആന്റി കൊമേഴ്‌സ്യല്‍ വിഭാഗം ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്. 105 പേര്‍ അറസ്റ്റിലായി. ആന്റി പൈറസി വിഭാഗം 155 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 165 പേര്‍ പിടിയിലായി. 
 

click me!