ബൈക്കിലെത്തി പഴ്സുകള്‍ മോഷ്ടിച്ചു; പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പൊലീസ്

Published : Aug 24, 2019, 06:11 PM IST
ബൈക്കിലെത്തി പഴ്സുകള്‍  മോഷ്ടിച്ചു; പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി ദുബായ് പൊലീസ്

Synopsis

ദുബായ് പൊലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു അന്വേഷണം.

ദുബായ്: ബൈക്കിലെത്തി സ്ത്രീകളുടെ പഴ്സുകള്‍ മോഷ്ടിച്ച പ്രതികളെ 48 മണിക്കൂറിനകം പിടികൂടി ദുബായ് പൊലീസ്. ബര്‍ ദുബായിലാണ് ബൈക്കിലെത്തിയ അറബ് വംശജര്‍ കാല്‍നടയാത്രക്കാരായ സ്ത്രീകളുടെ പഴ്സുകള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞത്. 

പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മറി അഭിനന്ദിച്ചു. ദുബായ് പൊലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്‍റെ സഹകരണത്തോടെയായിരുന്നു അന്വേഷണം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടാനായതെന്നും അദ്ദേഹം പറഞ്ഞു. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി