റമദാന് മുന്നോടിയായി ഭിക്ഷാടന വിരുദ്ധ ക്യാമ്പയിനുമായി ദുബൈ പൊലീസ്

Published : Apr 10, 2021, 09:40 PM IST
റമദാന് മുന്നോടിയായി ഭിക്ഷാടന വിരുദ്ധ ക്യാമ്പയിനുമായി ദുബൈ പൊലീസ്

Synopsis

റമദാന്‍ ലക്ഷ്യംവെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് ധനശേഖരണം നടത്തുന്നത്. ഇത് പൂര്‍ണമായും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ദുബൈ: റമദാന് മുന്നോടിയായി ഭിക്ഷാടന വിരുദ്ധ ക്യാമ്പയിന്‍ ആരംഭിക്കാനൊരുങ്ങി ദുബൈ പൊലീസ്. ഇസ്ലാമിക് അഫയേഴ്‌സ്, ദുബൈ എമിഗ്രേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവ ക്യാമ്പയിനുമായി സഹകരിക്കും. 

റമദാന്‍ ലക്ഷ്യംവെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ നിയോഗിച്ച് ധനശേഖരണം നടത്തുന്നത്. ഇത് പൂര്‍ണമായും ഇല്ലാതാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 842 യാചകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എമിറേറ്റിലെ യാചകരുടെ എണ്ണം കുറയ്ക്കാനും ക്യാമ്പയിന്‍ സഹായിക്കുമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്(സിഐഡി) മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും തെരുവുകളിലും ഭിക്ഷാടനം നടത്തുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ദുബൈ പൊലീസിലെ കേണല്‍ അലി സാലിം പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനമോ പണപ്പിരിവോ ശ്രദ്ധയില്‍പ്പെട്ടാല്‍ ടോള്‍ ഫ്രീ നമ്പരായ 901 അല്ലെങ്കില്‍ ഇ-ക്രൈം പ്ലാറ്റ്‌ഫോം(www.ecrime.ae) വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ