
ദുബൈ: വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്. ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനാകും.
ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക്അപകടം നടന്ന സ്ഥലത്തേക്ക് പോലീസ് എത്തുന്നതുവരെ കാത്തുനില്‍ക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് പോകേണ്ട ആവശ്യമോ ഇല്ലെന്നും അധികൃതര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ദുബായ് നൗ ആപ്പില്‍ പ്രത്യേക 'യുഎഇ പാസ്' ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വാഹനത്തിന്റെ നമ്പര്‍, അപകടത്തിന്റെ കാരണം, അപകടത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ചിത്രസമേതം പോലീസില്‍ അറിയിക്കാം.
ആപ് സ്വമേധയാ തന്നെ ജിപിഎസ് സഹായത്തോടെ ഉപയോക്താവിന്റെ സ്ഥാനം മനസിലാക്കും. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ ഇ-മെയിലിലൂടെയോ ടെക്സ്റ്റ് മെസ്സേജിലൂടെയോ പോലീസിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കാനും സാധിക്കും. ചെറിയ വാഹനാപകടങ്ങൾ മൂലം വലിയ ഗതാഗതക്കുരുക്കുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും പുതിയ സേവനം സഹായിക്കും.
ദുബൈയിലെ താമസക്കാര്‍ക്ക് ആവശ്യമായി വരുന്ന 130ല്‍ അധികം സേവനങ്ങളാണ് ദുബൈ നൗ ആപ്ലിക്കേഷനില്‍ ഉള്ളത്. 30ല്‍ അധികം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഇങ്ങനെ ലഭ്യമാക്കിയിട്ടുണ്ട്. ബില്ലുകളുടെ പേയ്‍മെന്റ്, മൊബൈല്‍, ഡ്രൈവിങ്, ഹൗസിങ്, റെസിഡന്‍സി, ഹെല്‍ത്ത്, എജ്യുക്കേഷന്‍, പൊലീസ്, ട്രാവല്‍, ഇസ്ലാം, ഡൊണേഷന്‍, ജനറല്‍ എന്നീ കാറ്റഗറികളാണ് ആപ്പിലുള്ളത്.
Read also: എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ ചെയ്യാന്‍ ബാനറും പിടിച്ചു മക്കയിലെത്തിയ വിദേശി അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ