
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന 'ദുബൈ റൈഡ്' പ്രമാണിച്ച് ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ദുബൈ റൈഡിന് വേണ്ടി എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമെ 'ദുബൈ റണ്‍' ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കും.
അതേസമയം ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ ഭാഗികമായി അടച്ചിടുമെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. നവംബര്‍ ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡില്‍ നിയന്ത്രണം.
ദുബൈയിലെ സ്വദേശികളും പ്രവാസികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദുബൈ റെഡിന്' വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ദുബൈ റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുകയെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി അറിയിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയങ്ങളില്‍ മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി അല്‍ വസ്‍ല്‍ സ്ട്രീറ്റ്, അല്‍ ഖലീല്‍ സ്ട്രീറ്റ്, അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, സെക്കന്റ് സാബീല്‍ സ്ട്രീറ്റ്, സെക്കന്റ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ ഹാദിഖ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാം.
ദുബൈയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റായ ദുബൈ റെഡില്‍ പങ്കെടുക്കുക വഴി ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, ദുബൈ വാട്ടര്‍ കനാല്‍ എന്നിവയ്ക്ക് മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ശൈഖ് സായിദ് റോഡിനെ അക്ഷാര്‍ത്ഥത്തില്‍ സൈക്ലിങ് ട്രാക്ക് ആക്കി മാറ്റുന്ന ദുബൈ റൈഡില്‍ കഴിഞ്ഞ വര്‍ഷം 33,000 പേരാണ് പങ്കെടുത്തത്.
Read also: കപ്പലില്‍ കൊണ്ടുവന്ന ട്രക്കിന്റെ ഫ്ലോറില്‍ ഒളിപ്പിച്ചിരുന്നത് 32 ലക്ഷം ലഹരി ഗുളികകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ