ഇന്ത്യയെ ചേര്‍ത്തുപിടിച്ച് യുഎഇ; ഐക്യദാര്‍ഢ്യവുമായി ആര്‍ടിഎ

By Web TeamFirst Published May 1, 2021, 8:54 PM IST
Highlights

ദുബൈയിലെ ടോള്‍ ഗേറ്റിലുള്‍പ്പെടെ 'സ്റ്റേ സ്‌ട്രോങ് ഇന്ത്യ' എന്ന ഹാഷ്ടാഗ് പ്രദര്‍ശിപ്പിച്ചാണ് ആര്‍ടിഎ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ദുബൈ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). ദുബൈയിലെ ടോള്‍ ഗേറ്റിലുള്‍പ്പെടെ 'സ്റ്റേ സ്‌ട്രോങ് ഇന്ത്യ' എന്ന ഹാഷ്ടാഗ് പ്രദര്‍ശിപ്പിച്ചാണ് ആര്‍ടിഎ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് ഇന്ത്യയ്ക്ക് ധൈര്യം പകര്‍ന്നുകൊണ്ടുള്ള സന്ദേശം ദുബൈയിലുടനീളം തെളിഞ്ഞത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‍ക്ക് പിന്തുണയുമായി ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണങ്ങളണിഞ്ഞിരുന്നു. 'സ്റ്റേ സ്‍ട്രോങ് ഇന്ത്യ' എന്ന സന്ദേശവുമായാണ് ദിവസങ്ങള്‍ക്ക് മുമ്പ് ബുര്‍ജ് ഖലീഫ, ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ പ്രകാശിതമായത്. 23 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബുര്‍ജ് ഖലീഫയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധികരിക്കുകയും ചെയ്‍തിരുന്നു.

ഇന്ത്യയിലേക്ക് യുഎഇ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദല്ല ബിൻ സായിദ് ആൽ നെഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. 

click me!