ദുബൈയില്‍ ഇ-സ്‍കൂട്ടറുകള്‍ ഉപയോഗിക്കാനുള്ള അനുമതിക്കായി ഇന്നു മുതല്‍ അപേക്ഷിക്കാം

By Web TeamFirst Published Apr 28, 2022, 1:20 PM IST
Highlights

പെർമിറ്റ് സ്വന്തമാക്കുന്നവര്‍ക്ക് ഇ- സ്കൂട്ടര്‍ ഉപയോ​ഗം അനുവദിച്ചിട്ടുള്ള ഏരിയകളിലും തെരുവുകളിലും അവ ഉപയോ​ഗിക്കാം. അതേസമയം സൈക്കിൾ പാതകളിലോ നടപ്പാതകളിലോ ഇ-സ്‌കൂട്ടർ ഉപയോഗിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധമല്ലെന്ന് ആർടിഎ അറിയിച്ചു.

ദുബൈ: ദുബൈയിൽ ഇ - സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റുകൾക്കായി വ്യാഴാഴ്ച മുതൽ അപേക്ഷിക്കാമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.  പൊതുജനങ്ങൾക്ക് സൗജന്യമായി പെർമിറ്റുകൾ നേടാം. ആര്‍.ടി.എ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്.

പെർമിറ്റ് സ്വന്തമാക്കുന്നവര്‍ക്ക് ഇ- സ്കൂട്ടര്‍ ഉപയോ​ഗം അനുവദിച്ചിട്ടുള്ള ഏരിയകളിലും തെരുവുകളിലും അവ ഉപയോ​ഗിക്കാം. അതേസമയം സൈക്കിൾ പാതകളിലോ നടപ്പാതകളിലോ ഇ-സ്‌കൂട്ടർ ഉപയോഗിക്കാൻ പ്രത്യേക പെർമിറ്റ് നിർബന്ധമല്ലെന്ന് ആർടിഎ അറിയിച്ചു. പെർമിറ്റ് നേടുന്നതിന് ആർടിഎയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ബോധവൽക്കരണ പരിശീലന കോഴ്‌സ് പാസാകേണ്ടതുണ്ട്. 

16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ പെര്‍മിറ്റ് ലഭിക്കുകയുള്ളൂ. സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് പുറമെ സ്‌കൂട്ടറുകളുടെ സാങ്കേതിക സവിശേഷതകള്‍, നിബന്ധനകള്‍, ഇവ ഓടിക്കുന്നവര്‍ക്ക് ബാധകമായ നിയമങ്ങള്‍, സ്കൂട്ടറുകള്‍ ഓടിക്കാന്‍ അനുവാാദമുള്ള സ്ഥലങ്ങള്‍, ​ഗതാ​ഗത നിയമങ്ങള്‍‌, ട്രാഫിക് സി​ഗ്നലുകള്‍ തുടങ്ങിയവയെല്ലാം പരിശീലന കോഴ്‍സിന്റെ ഭാ​ഗമാണ്.

സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസോ മോട്ടോർ സൈക്കിൾ ലൈസൻസോ  ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സോ ഉള്ളവര്‍ക്കും ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ പ്രത്യേക പെര്‍മിറ്റിന്റെ ആവശ്യമില്ല. എന്നാല്‍ നിയമം ലംഘിച്ച് പെര്‍മിറ്റില്ലാതെ ഇ- സ്കൂട്ടര്‍ ഉപയോ​ഗിക്കുന്നവര്‍ക്ക് 200 ​ദിര്‍ഹം പിഴ ലഭിക്കും. 

click me!