
ദുബൈ: ദുബൈയിലെ റോഡുകള്‍ എന്നും 'സ്മാര്‍ട്ട്' ആണ്. റോഡുകള്‍ നിരന്തരം നിരീക്ഷിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്ന സംവിധാനമാണ് ദുബൈ റോഡുകളെ മികച്ചതാക്കുന്നത്. റോഡുകളുടെ അവസ്ഥ, അവയുടെ അറ്റകുറ്റപ്പണികള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഓട്ടോമേറ്റഡ് സംവിധാനം വീണ്ടും നവീകരിച്ചതായി ഇപ്പോള്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചിരിക്കുകയാണ്.
നിര്‍മ്മിതബുദ്ധി ഉള്‍പ്പെടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് റോഡുകളുടെ നിലവാരം വിലയിരുത്തുന്ന സംവിധാനമാണ് ആര്‍ടിഎ ഒരുക്കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോട് കൂടിയ റോഡുകളുടെ ഡിജിറ്റല്‍ പതിപ്പാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു. റോഡിലെ തകരാറുകള്‍ കണ്ടെത്തുകയും അനുവദിച്ച ബജറ്റിനുള്ളില്‍ യോജിക്കുന്ന രീതിയില്‍ അറ്റകുറ്റപ്പണികള്‍ എങ്ങനെ നടത്താമെന്ന് തെരഞ്ഞെടുക്കുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് ആര്‍ടിഎയിലെ റോഡ്‌സ് ആന്‍ഡ് ഫെസിലിറ്റീവ് മെയിന്റനന്‍സ് മേധാവി ഹമദ് അല്‍ ഷേഹി പറഞ്ഞു.
ലേസര്‍ സ്‌കാനിങ് ടെക്‌നിക്കുകള്‍ പ്രയോജനപ്പെടുത്തിയാണ് പുതിയ ഓട്ടോമേറ്റഡ് സ്മാര്‍ട്ട് സിസ്റ്റം റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതും അറ്റകുറ്റപ്പണികള്‍ നിയന്ത്രിക്കുന്നതും. ഡേറ്റാ കൃത്യത 99 ശതമാനമാക്കി ഉയര്‍ത്തുന്നതിനായി റോഡ് ശൃംഖലയെ 100 മീറ്ററില്‍ കവിയാത്ത ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സംവിധാനം വഴി വാര്‍ഷിക അറ്റകുറ്റപ്പണികളുടെ 78 ശതമാനം പ്രവര്‍ത്തന ചെലവിന് തുല്യമായ ലാഭമുണ്ടാക്കാനാകും.
യുഎഇയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ നായയ്ക്ക് രക്തം നല്‍കാന്‍ അഞ്ച് നായ്ക്കള്‍
ദുബൈ: യുഎഇയില്‍ വെടിയേറ്റ നിലയില്‍ ഒരു കഫേയ്‍ക്ക് സമീപം കണ്ടെത്തിയ നായയ്ക്ക് ചികിത്സയുടെ ഭാഗമായി രക്തം നല്‍കാന്‍ അഞ്ച് നായ്കളെ ദുബൈയില്‍ നിന്ന് റാസല്‍ഖൈമയില്‍ എത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ ദൈതിലെ ഒരു കഫെറ്റീരിയയുടെ സമീപത്തു നിന്നാണ് അവശനിലയിലായ അറേബ്യന്‍ വേട്ടനായയെ ഉമ്മുല്‍ ഖുവൈനിലെ സ്‍ട്രേ ഡോഗ് സെന്റർ (എസ്.ഡി.സി) ഏറ്റെടുത്തത്.
ലണ്ടനില്‍ പേരക്കുട്ടികള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് ദുബൈ ഭരണാധികാരി; ചിത്രങ്ങള്‍ വൈറല്‍
ഗുരുതരമായ പരിക്കുകളോടെ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വലഞ്ഞ നായയ്‍ക്ക് ഒരു വഴിയാത്രക്കാരന്‍ പാല്‍ വാങ്ങി നല്‍കുകയും എസ്.ഡി.സി പ്രവര്‍ത്തകരെ വിവരമറിയിക്കുകയുമായിരുന്നു. സന്നദ്ധ സേവകരെത്തി നായയെ ഏറ്റെടുക്കുന്നതു വരെ അദ്ദേഹം അവിടെ കാത്തു നില്‍ക്കുകയും ചെയ്‍തു. എസ്.ഡി.സി പ്രവര്‍ത്തകര്‍ നായയെ റാസല്‍ഖൈമയിലെ ഒരു വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി. അത്ഭുതകരമായ രക്ഷപെടാലായിരുന്നതിനാല്‍ 'ലക്കി' എന്നാണ് ഈ നായയ്ക്ക് അവര്‍ പേരിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ