
ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദുബായിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കുന്നുവെന്ന് വ്യാജ പ്രചരണം. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ അധികൃതര്‍ വിശദീകരണം നല്‍കുകയായിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും (DXB) ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെയും (DWC) എല്ലാ വിമാന സര്‍വീസകളും നിര്‍ത്തിവെയ്ക്കുന്നതായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന സന്ദേശം പൂര്‍ണമായും തെറ്റാണെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇരു വിമാനത്താവളങ്ങളിലും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സ്വീകരിക്കുന്നതായും ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി വെബ്‍സൈറ്റ് പരിശോധിക്കാനും അധികൃതര്‍ ആവശ്യപ്പെടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ