
ദുബൈ: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈ എക്‌സ്‌പോ(Dubai Expo 2020) 2020 തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എക്‌സ്‌പോയുടെ ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Dubai ruler).
സന്ദര്‍ശനത്തിനെത്തിയ ശൈഖ് മുഹമ്മദ് ഓപ്പറേഷന്‍സ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. 95 രാജ്യങ്ങളില്‍ നിന്നുള്ള 134 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുമാസം നീളുന്ന ഈ പരിപാടി, മനുഷ്യര്‍ക്ക് ഗുണകരമാകുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും കൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ദുബൈ പൊലീസിന്റെയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെയും പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി. ഒക്ടോബര്‍ ഒന്നു മുതലാണ് ആറു മാസം നീണ്ടു നില്‍ക്കുന്ന എക്സ്പോ 2020 ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam