Dubai Run : 'ഒന്നിച്ചോടി' ദുബൈ കുറിച്ചത് പുതു ചരിത്രം; കൂട്ട ഓട്ടത്തില്‍ പങ്കെടുത്ത് 146,000 പേര്‍

By Web TeamFirst Published Nov 27, 2021, 1:56 PM IST
Highlights

അഞ്ച് കിലോമീറ്റര്‍ റണ്ണില്‍ പങ്കെടുത്തവര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 10 കിലോമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തവര്‍ എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുമാണ് കൂട്ട ഓട്ടത്തില്‍ പങ്കെടുത്തത്. ശൈഖ് സായിദ് റോഡ് പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഒമ്പത് മണി വരെ ഈ മേഖലയില്‍ ഓട്ടക്കാര്‍ക്കായി ഒഴിഞ്ഞു നല്‍കിയിരുന്നു. 

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ കൂട്ട ഓട്ടത്തിന് സാക്ഷിയായി ദുബൈ(Dubai) നഗരം. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ(Dubai Fitness Challenge) സമാപന ദിവസമായ വെള്ളിയാഴ്ച നടന്ന ദുബൈ റണ്ണില്‍(Dubai Run 2021) പേര്‍ പങ്കെടുത്തു. ശൈഖ് സായിദ് റോഡ് (Sheikh Zayed road)അക്ഷരാര്‍ത്ഥത്തില്‍ വലിയ ട്രാക്കായി മാറുകയായിരുന്നു. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Hamdan bin Mohammed bin Rashid Al Maktoum) ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് കൂട്ട ഓട്ടത്തില്‍ പങ്കാളിയായി.

അഞ്ച് കിലോമീറ്റര്‍ റണ്ണില്‍ പങ്കെടുത്തവര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 10 കിലോമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തവര്‍ എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് നിന്നുമാണ് കൂട്ട ഓട്ടത്തില്‍ പങ്കെടുത്തത്. ശൈഖ് സായിദ് റോഡ് പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഒമ്പത് മണി വരെ ഈ മേഖലയില്‍ ഓട്ടക്കാര്‍ക്കായി ഒഴിഞ്ഞു നല്‍കിയിരുന്നു. 

കുട്ടികളും കുടുംബങ്ങളും അഞ്ച് കിലോമീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു. വിനോദത്തിനും പ്രഫഷണല്‍ രീതിയിലും ഓടുന്നവര്‍ക്കായാണ് 10 കിലോമീറ്റര്‍ ഓട്ടം പ്രധാനമായും നടത്തിയത്. വാഹനങ്ങള്‍ സമാന്തര റോഡുകള്‍ ഉപയോഗിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദുബൈ റണ്ണില്‍ പങ്കെടുത്ത വ്യക്തികളെയും സംഘടനകളെയും സര്‍ക്കാര്‍ വകുപ്പുകളെയം അഭിനന്ദിക്കുന്നതായി ശൈഖ് ഹംദാന്‍ അറിയിച്ചു. 

Led by , hosts the world’s largest run as 146,000 participants join on Sheikh Zayed Road. pic.twitter.com/1E5Ot67leI

— Dubai Media Office (@DXBMediaOffice)
click me!