
ദുബായ്: 24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ദുബായ് നഗരത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്ത് ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ദുബായ് ടൂറിസം വകുപ്പിന് കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്‍.
എക്‌സ്ക്ലൂസീവ് ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെസ്റ്റിവലിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 25 ശതമാനം മുതല്‍ 90 ശതമാനം വിലക്കിഴിവ് നല്‍കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടെയായിരിക്കും ഫെസ്റ്റിവലിന് തുടക്കമാവുന്നത്. 700 ബ്രാന്‍ഡുകളും 3200 ഔട്ട്‍ലെറ്റുകളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam