ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അനുസൃതമായ വിഭവങ്ങൾ ശേഖരത്തിലുണ്ടെന്ന് യൂണിയൻ കോപ് പറഞ്ഞു.
യു.എ.ഇയിലെ തങ്ങളുടെ വിതരണ ശൃംഖലയും വിഭവങ്ങളുടെ സ്റ്റോക്കും അവശ്യ വസ്തുക്കളുടെ ലഭ്യതയും സാധാരണ നിലയിലാണെന്ന് ആവർത്തിച്ച് യൂണിയൻ കോപ്.
ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അനുസൃതമായ വിഭവങ്ങൾ ശേഖരത്തിലുണ്ടെന്ന് യൂണിയൻ കോപ് പറഞ്ഞു. പദ്ധതികൾക്ക് അനുസരിച്ചുള്ള സ്റ്റോക്ക് ഉണ്ട്. പ്രാദേശിക, കേന്ദ്ര സർക്കാരുകളുടെ ഒരുമിച്ചുള്ള പ്രവർത്തനം വിപണിയിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ശാഖകളിലും ഡിജിറ്റലായും ഉൽപ്പന്നങ്ങൾ ലഭ്യമാണെന്നും യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അവശ്യ വസ്തുക്കൾക്ക് ലോക്ക്ഡ് പ്രൈസും ഹ്രസ്വകാലയളവിലേക്ക് നിശ്ചിത നിരക്കും നിർണയിച്ചിട്ടുണ്ട്. കൂടാതെ പ്രൊമോഷനൽ ക്യാംപെയിനുകളും ഉണ്ട്. പ്രാദേശികമായ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
