ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതി പ്രഖ്യാപിച്ചു; വിസ്‍മയിപ്പിക്കാന്‍ ഇത്തവണ ഡ്രോണ്‍ ലൈറ്റ് ഷോ

Published : Oct 18, 2022, 10:33 PM IST
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതി പ്രഖ്യാപിച്ചു; വിസ്‍മയിപ്പിക്കാന്‍ ഇത്തവണ ഡ്രോണ്‍ ലൈറ്റ് ഷോ

Synopsis

ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പ്

ദുബൈ: അടുത്ത ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും. 46 ദിവസം നീണ്ടുനിൽക്കുന്ന ഷോപ്പിങ് മഹാമേള 2023 ജനുവരി 29ന് അവസാനിക്കും. സംഗീത കച്ചേരികൾ, ഫാഷൻ എക്‌സ്‌ക്ലൂസീവ്, ഷോപ്പിങ് ഡീലുകൾ, ഹോട്ടൽ ഓഫറുകൾ, റാഫിളുകൾ എന്നിവ ഉൾപ്പെടുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് അറിയിച്ചു.  

ഡ്രോണ്‍ ലൈറ്റ് ഷോയാണ് ഇത്തവണത്തെ മേളയിലെ പ്രത്യേകത. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് ദുബായ് സന്ദർശിക്കാനും ഏറ്റവും ദൈർഘ്യമേറിയ ഷോപ്പിംഗ് ഫെസ്റ്റിവൽ ആസ്വദിക്കാനുമുള്ള മറ്റൊരു അവസരമാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഇരുപത്തി എട്ടാം പതിപ്പെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹമ്മദ് അൽ ഖാജ അറിയിച്ചു. വാര്‍ഷിക വ്യാപാര മേള എന്നതിനപ്പുറത്തേക്ക് മഹത്തായ ഒരു നഗരം വാഗ്ദാനം ചെയ്യുന്ന വലിയ വലിയ ആഘോഷമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read also:  നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ വ്യാപക പരിശോധന; നിരവധിപ്പേരെ അറസ്റ്റ് ചെയ്തു

ദുബൈയില്‍ കള്ള ടാക്സി ഓടിയ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു
​​​​​​​ദുബൈ: ടാക്സി ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോയ ആറ് വാഹനങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തതായി ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ദുബൈ പൊലീസ്, ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കള്ള ടാക്സികളടക്കം നിരവധി നിയമലംഘനങ്ങള്‍ പിടികൂടിയത്.

ഈ വര്‍ഷം നേരത്തെ അല്‍ ഗുബൈദയില്‍ നടത്തിയ പരിശോധനകളിലും ഇത്തരത്തില്‍ 39 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 22 വാഹനങ്ങളും ടാക്സി ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 17 കേസുകള്‍. പൊതുഗതാഗത സംവിധാനങ്ങള്‍ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശോധനാ ക്യാമ്പയിനുകള്‍ നടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം