
ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 530 വിമാനമാണ് യാത്രക്കാരെ ദുരിതത്തിൽ ആക്കിയത്. രാവിലെ 06.05ന് പുറപ്പെടേണ്ട വിമാനവും പകരം ഏർപ്പാടാക്കിയ വിമാനവും മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ആദ്യത്തെ വിമാനത്തിന് പകരം കയറ്റിയ വിമാനത്തിൽ നിന്ന് മൂന്നു മണിക്കൂറുകൾക്ക് ശേഷം പുറത്തിറക്കി. പിതാവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവർ വരെ വിമാനത്തിലുണ്ട്. യാത്രക്കാർ വിമാനത്തിൽ പ്രതിഷേധിച്ചു. പ്രാദേശിക സമയം 4.30നുള്ള മറ്റൊരു വിമാനത്തിൽ ഇവരെ അയക്കുമെന്നാണ് പുതിയ അറിയിപ്പ്. കാലാവസ്ഥ പ്രതികൂലം ആയതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി എന്നാണ് വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam