ബോര്‍ഡിങ് പാസ് ജയിലിലെത്തിക്കും; ദുബായില്‍ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ നടപടികള്‍ എളുപ്പമാക്കുന്നു

Published : Nov 26, 2019, 02:15 PM IST
ബോര്‍ഡിങ് പാസ് ജയിലിലെത്തിക്കും; ദുബായില്‍ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ നടപടികള്‍ എളുപ്പമാക്കുന്നു

Synopsis

ലോകത്ത്‌ ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക്  സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. 

ദുബായ്: ദുബായിലെ താമസ - കുടിയേറ്റ നിയമലംഘകർക്ക് യാത്രാനടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ എമിഗ്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നല്‍കും.സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും.

ലോകത്ത്‌ ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക്  സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ നിന്ന് യാത്രാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഇതനുസരിച്ച് തടവുകാരുടെ ലഗേജുകൾ മുൻകൂട്ടി തന്നെ വിമാനത്താവളത്തിലേയ്ക്ക് അയയ്ക്കും.  ഡനാറ്റയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന്  എമിഗ്രേഷന്‍ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു. അടുത്ത വർഷം നടക്കുന്ന എക്സ്പോയ്ക്ക് മുൻപ് തന്നെ പദ്ധതി നടപ്പാക്കും. 

പ്രവേശന, താമസ നിയമം ലംഘിക്കുന്നവർക്കുള്ള യാത്രാനടപടികൾ ഏറ്റവും വേഗത്തിലും മികച്ച രീതിയിലും പൂർത്തികരിക്കാനാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. പുതിയ നടപടി മൂലം കാലതാമസമില്ലാതെ തടവുകാർക്ക് ഏറ്റവും വേഗത്തിൽ രാജ്യം വിടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായി യുഎഇയിലേക്കെത്തിയവരും നിയമങ്ങൾ ലംഘിച്ചു അനധികൃതമായി താമസിച്ചവരെയുമീണ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്.  കേസുകൾ കൈകാര്യം ചെയ്യാൻ ഡനാറ്റയുടെ ബോർഡിങ് പാസ്സ് കൗണ്ടറും തടങ്കൽ കേന്ദ്രത്തിൽ തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്