ദുബായില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി

Published : Jan 05, 2019, 11:52 AM IST
ദുബായില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി

Synopsis

എട്ട് വിനോദ സഞ്ചാരികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. റഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരടങ്ങിയ സംഘം യാത്ര ചെയ്യുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്. 

ദുബായ്: ദുബായില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബോട്ട് മുങ്ങി. ജുമൈറ ബീച്ചില്‍ തീരത്ത് നിന്ന് അല്‍പം അകലെവെച്ചാണ് വ്യാഴാഴ്ച അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്നവരെ പൊലീസ് രക്ഷിച്ചു.

എട്ട് വിനോദ സഞ്ചാരികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. റഷ്യന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് പൗരന്മാരടങ്ങിയ സംഘം യാത്ര ചെയ്യുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്. ദുബായ് പൊലീസ് സംഘം ബോട്ടുകളിലെത്തി ഉടന്‍ യാത്രക്കാരെ രക്ഷിച്ചു. ആര്‍ക്കും പരിക്കേല്‍ക്കുകയോ മറ്റ് അപകടങ്ങള്‍ സംഭവിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് അറിയിച്ചു. ബോട്ട് മുങ്ങാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ബോട്ടില്‍ ചോര്‍ച്ച ഉണ്ടായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്; ഓൺലൈൻ പഠനം അവസാനിക്കുന്നു, ഏപ്രിൽ 20 മുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്ക്
മാതൃഭാഷ ഇംഗ്ലീഷെന്ന് അവകാശപ്പെട്ട് ജോലിയിൽ കയറി, ആശയവിനിമയം വെല്ലുവിളിയായി, ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ പിരിച്ചുവിട്ടു