യുഎഇയില്‍ കൊവിഡ് കണ്ടെത്താന്‍ ശ്വാസപരിശോധന, ഫലം സെക്കന്‍റുകള്‍ക്കുള്ളില്‍

By Web TeamFirst Published Mar 13, 2021, 9:32 PM IST
Highlights

നാദ് അല്‍ ഹമാറിലെ ദുബൈ ആരോഗ്യവിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2,500 പേരിലാണ് ട്രയല്‍ നടത്തുന്നത്.

അബുദാബി: ശ്വാസപരിശോധനയിലൂടെ കൊവിഡ് കണ്ടെത്തുന്ന പുതിയ സംവിധാനത്തിന് ദുബൈയില്‍ തുടക്കം. മണിക്കൂറുകള്‍ക്ക് പകരം വെറും 60 സെക്കന്റുകള്‍ കൊണ്ട് ഫലം ലഭിക്കും. 

നാദ് അല്‍ ഹമാറിലെ ദുബൈ ആരോഗ്യവിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2,500 പേരിലാണ് ട്രയല്‍ നടത്തുന്നത്. അതേസമയം യുഎഇയില്‍ 2159 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 1,939 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

2,44,459 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 3.35 കോടി കൊവിഡ് പരിശോധനകള്‍  രാജ്യത്ത് ഇതുവരെ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,24,405 ആയി. ഇവരില്‍ 4,03,478 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1,388 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 19,539 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടന്നാണ് ഔദ്യോഗിക കണക്ക്.

click me!