ദുബൈ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമം; സന്ദര്‍ശക വിസയിലെത്തിയയാള്‍ പിടിയില്‍

By Web TeamFirst Published Jan 27, 2021, 5:09 PM IST
Highlights

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശിക്കെതിരെ ക്രിമിനല്‍ കോടതിയില്‍ നിയമനടപടി തുടങ്ങി. 941 ഗ്രാം ഹെറോയിനും ഡയസെപാമും കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സന്ദര്‍ശ വിസയിലെത്തിയ 47 വയസുകാരന്‍ പിടിയിലായത്.

2020 നവംബര്‍ 17നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സംശയം തോന്നിയ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ചപ്പോള്‍ 119 ഗുളികകളും പൊടി രൂപത്തിലുള്ള മയക്കുമരുന്നുമാണ് പിടിച്ചെടുത്തത്. പിന്നീട് രാസ പരിശോധന നടത്തിയപ്പോഴാണ് ഇവ ഹെറോയിനും ഡയസെപാമുമാണെന്ന് തിരിച്ചറിഞ്ഞത്. പാക്കേജ് പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ വിദേശിയെ അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന്‍ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 

click me!