ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന് അംബാസഡര്‍

By Web TeamFirst Published Jan 27, 2021, 4:46 PM IST
Highlights

വിമാന വിലക്ക് നീങ്ങുന്നത് സംബന്ധിച്ച വിവരം ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സന്തോഷ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. 

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ ഉടന്‍ അവസാനിക്കുമെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഇത് സംബന്ധിച്ച് സൗദി അരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആശാവഹമായിരുന്നെന്നും അദ്ദേഹം അറിയിച്ചതായി 'മലയാളം ന്യൂസ്' ആണ് റിപ്പോര്‍ട്ട് ചെയ്‍തത്.

വിമാന വിലക്ക് നീങ്ങുന്നത് സംബന്ധിച്ച വിവരം ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സന്തോഷ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഇന്ത്യക്കാരാണ് സൗദിയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. നിലവില്‍ യുഎഇയില്‍ പോയി 14 ദിവസം അവിടെ താമസിച്ച ശേഷം സൗദിയിലെത്തുകയെന്നത് ചെലവേറിയ കാര്യമാണ്. നേരത്തെ അറിയിച്ചതുപോലെ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക് നീങ്ങാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ടി വരില്ലെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

click me!