നോട്ടുകള്‍ നിലത്തിട്ട് ചവിട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്തു; ദുബായില്‍ പ്രവാസികള്‍ കുടുങ്ങി

By Web TeamFirst Published Jan 4, 2019, 9:47 PM IST
Highlights

നിരവധിപ്പേര്‍ പ്രതികള്‍ക്കെതിരെ പരാതി അറിയിച്ചതിന്റെകൂടി അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തതെന്ന് ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. 

ദുബായ്: കറന്‍സി നോട്ടുകള്‍ നിലത്തിട്ട് ചവിട്ടിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത രണ്ട് പ്രവാസികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യക്കാരാണ്. വാഹനത്തില്‍ വെച്ച് ആയിരം ദിര്‍ഹത്തിന്റെ നോട്ടുകള്‍ വലിച്ചെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നയാള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. ഇരുവരെയും പൊലീസ് പിടികൂടി.

പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വീഡിയോ ചിത്രീകരിച്ച കാര്യം പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. നിരവധിപ്പേര്‍ പ്രതികള്‍ക്കെതിരെ പരാതി അറിയിച്ചതിന്റെകൂടി അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തതെന്ന് ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും പ്രാദേശികമായ മൂല്യങ്ങള്‍ക്കും സംസ്കാരത്തിനും പാരമ്പര്യങ്ങള്‍ക്കും എതിരായ പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ യുഎഇ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാണ്.

click me!