അബുദാബിയിൽ യെല്ലോ അലർട്ട്, അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരും, താമസക്കാർക്ക് ജാ​ഗ്രത നിർദേശം

Published : Jul 03, 2025, 05:05 PM IST
dust storm

Synopsis

കനത്ത മൂടൽമഞ്ഞ് കാരണം ദുബൈയുടെ വിവിധ ഭാ​ഗങ്ങളില്‍ ഇന്ന് രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു

അബുദാബി: അബുദാബിയിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ താമസക്കാർക്ക് ജാ​ഗ്രത നിർദേശം നൽകി അധികൃതർ. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിലെ വിവിധ ഭാ​ഗങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രം ആണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ പ്രത്യേകിച്ചും ജാ​ഗ്രത പുലർത്തണമെന്നും അറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാകാനിടയുള്ളതിനാലും കനത്ത മൂടൽമഞ്ഞും കാരണം അറേബ്യൻ ​ഗൾഫ് സമുദ്രത്തിലും ദുബൈയുടെ വിവിധ ഭാ​ഗങ്ങളിലും ഇന്ന് രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

രാജ്യത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ താമസക്കാർ സുരക്ഷിതരായിരിക്കണമെന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തണമെന്നും അധികൃതർ നിർദേശിച്ചു. താപനില 34 മുതൽ 40 ഡി​ഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 24.2 ഡി​ഗ്രി സെൽഷ്യസ് ആണ്. അൽ ദഫ്ര മേഖലയിലുള്ള ബറാക്ക 2 പ്രദേശത്താണ് ഇത് രേഖപ്പെടുത്തിയത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ
തനിഷ്ക് മീന ബസാറിൽ തിരികെയെത്തി; ജി.സി.സിയിലെ വളർച്ചയിൽ പുതിയ അദ്ധ്യായം