35ലേറെ സ്റ്റോറുകൾ, 500 അന്താരാഷ്ട്ര ബ്രാൻഡുകൾ, ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു

Published : Sep 18, 2025, 12:30 PM IST
duty free shop

Synopsis

35 ലധികം സ്റ്റോറുകളിലായി ഏകദേശം 500 അന്താരാഷ്ട്ര ബ്രാൻഡുകൾ ഇവിടെ ലഭ്യമാണ്.  ടെർമിനൽ ഒന്നിലും നോർത്ത് ടെർമിനലിലുമായി 8,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്താണ് ഡ്യൂട്ടി ഫ്രീ മാർക്കറ്റ്. 

റിയാദ്: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി ജി.എ.എച്ച് ഇൻ്റർനാഷണൽ അറബ് ഡ്യൂട്ടി ഫ്രീയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയത്. ജർമ്മൻ കമ്പനിയായ ജിയോഫ്രി ഹീനെമാൻ, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോർദാൻ ഡ്യൂട്ടി ഫ്രീ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഇത്. ടെർമിനൽ ഒന്നിലും നോർത്ത് ടെർമിനലിലുമായി 8,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്താണ് ഡ്യൂട്ടി ഫ്രീ മാർക്കറ്റ്. ഇത് യാത്രക്കാർക്ക് ആഗോള ആഡംബരത്തിൻ്റെയും പ്രാദേശിക തനിമയുടെയും അതുല്യമായ സംയോജനം വാഗ്ദാനം ചെയ്യുന്നു.

35 ലധികം സ്റ്റോറുകളിലായി ഏകദേശം 500 അന്താരാഷ്ട്ര ബ്രാൻഡുകൾ ഇവിടെ ലഭ്യമാണ്. സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, മിഠായികൾ, രുചികരമായ ഭക്ഷണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, സുവനീറുകൾ, ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഇവിടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ലോങ്ചാംപ്, മൈക്കിൾ കോർസ്, സ്വരോവ്‌സ്‌കി, ബോസ്, റാൽഫ് ലോറൻ, ലക്കോസ്റ്റ് തുടങ്ങിയ പ്രശസ്തമായ ബ്രാൻഡുകൾക്ക് പ്രത്യേക സ്റ്റോറുകളുമുണ്ട്. ജിദ്ദയുടെ തനതായ സ്വഭാവം പ്രതിഫലിക്കുന്നതിനായി ഈന്തപ്പഴം, നട്സ്, പ്രാർത്ഥനാ പരവതാനികൾ (മുസല്ല) തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ വിഭാഗത്തിലും ബുഗ്ഷാൻ, സഹാരി, മസ്ക്, അൽമാസ്, ഗലാത്തി തുടങ്ങിയ സൗദി ബ്രാൻഡുകൾ ലഭ്യമാണ്. കൂടാതെ, 'ജിദ്ദ പെർഫ്യൂംസ്' എന്ന പേരിൽ വിദഗ്ധർ പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് സുഗന്ധങ്ങൾ ഇവിടെ മാത്രമായി ലഭ്യമാണ്.

ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആധുനിക ഷോപ്പിംഗ് അനുഭവമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നൽകുന്നത്. ഡിജിറ്റൽ വില പ്രദർശന ഷെൽഫുകൾ, സെൽഫ് സർവീസ് കൗണ്ടറുകൾ എന്നിവയോടൊപ്പം പരമ്പരാഗത കൗണ്ടറുകളും ഇവിടെയുണ്ട്. കൂടാതെ, സ്റ്റോറുകൾക്കുള്ളിൽ ഇൻ്ററാക്ടീവ് ഗെയിമുകളും 'മെമ്മറീസ് ഓഫ് ജിദ്ദ' എന്ന പ്രത്യേക ഫോട്ടോ ബൂത്തും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ