ഇറാനില്‍ ഭൂചലനം, 5.9 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു

Published : Jun 15, 2022, 01:17 PM IST
ഇറാനില്‍ ഭൂചലനം, 5.9 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു

Synopsis

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ദുബൈ: ഇറാനില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണ ഇറാനില്‍ രാവിലെ 10.06നാണ് റിക്ടര്‍ സ്‍കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 

10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ദുബൈയിലെ നിരവധി താമസക്കാര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ട്വിറ്ററില്‍ കുറിച്ചു. ഭൂചലനം കാരണമായുണ്ടായ പ്രകമ്പനം അനുഭവപ്പെട്ടവര്‍ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചും മറ്റാര്‍ക്കെങ്കിലും സമാനമായ അനുഭവമുണ്ടായോ എന്ന് അന്വേഷിച്ചും സാമൂഹിക മാധ്യമങ്ങളി‍ല്‍ പോസ്റ്റുകളിട്ടു.

 

എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ യുഎഇയില്‍ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.

Read also: യുഎഇയില്‍ ഇന്നു മുതൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ; പിഴ 50,000 ദിര്‍ഹം വരെ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ