ദക്ഷിണ ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

By Web TeamFirst Published Nov 30, 2022, 9:37 PM IST
Highlights

യുഎഇയില്‍ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അബുദാബി: ദക്ഷിണ ഇറാനിലുണ്ടായ ഭൂചലനത്തിന്റെ ആഘാതം യുഎഇയിലും അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇ സമയം വൈകുന്നേരം 7.17നാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയില്‍ 5.8 തീവ്രത രേഖപ്പെടുത്തി. യുഎഇയില്‍ ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു. അതേസമയം യുഎഇയില്‍ പലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
 

A 5.8 Magnitude Earthquake on Richter scale is recorded South of Iran at 19:17, 30/11/2022 "UAE time” According to the NCM “National Seismic Network”

— المركز الوطني للأرصاد (@NCMS_media)


Read also: ചുവപ്പ് സിഗ്നല്‍ മറികടന്ന പ്രവാസി ഡ്രൈവര്‍ ജയിലിലായി; വന്‍തുക പിഴയും നാടുകടത്തലും ശിക്ഷ

ദക്ഷിണ ഇറാനില്‍ ഈ മാസം 17ന് ഉണ്ടായ ഭൂചലനം നേരിയ തോതില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടിരുന്നു.  ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് അന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി അന്നും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. റിക്ടര്‍ സ്‍കെയിലില്‍ 5.3 ആണ് തീവ്രത രേഖപ്പെടുത്തിയത്. ദക്ഷിണ ഇറാനിലെ ഇറാനിലെ ബന്ദര്‍ - ഇ- ലേങിന് സമീപം ആയിരുന്നു പ്രഭവ കേന്ദ്രം. ഭൗമ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനം. 

Read also:  യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി മരിച്ചു

click me!