ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

By Web TeamFirst Published Nov 1, 2019, 11:28 AM IST
Highlights

റാസല്‍ഖൈമയിലെ ഫ്ലാറ്റുകളിലും മറ്റും ചെറിയ തോതിലുള്ള പ്രകമ്പനമുണ്ടായെന്നും തുടര്‍ന്ന് പെട്ടെന്ന് പുറത്തിറങ്ങി നിന്നുവെന്നുമാണ് താമസക്കാര്‍ അറിയിച്ചത്. വീട് കുലുങ്ങതുപോലെ തോന്നിയെന്ന് റാസല്‍ഖൈമ ജസീറ അല്‍ ഹംറയില്‍ താമസിക്കുന്ന  ഇന്ത്യക്കാരന്‍ യാസര്‍ വര്‍സി പറഞ്ഞു. 

റാസല്‍ഖൈമ: ഇറാന്‍ തീരത്ത് വ്യാഴാഴ്ച ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം 7.43നാണ് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം യുഎഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റാസല്‍ഖൈമയിലെ ഫ്ലാറ്റുകളിലും മറ്റും ചെറിയ തോതിലുള്ള പ്രകമ്പനമുണ്ടായെന്നും തുടര്‍ന്ന് പെട്ടെന്ന് പുറത്തിറങ്ങി നിന്നുവെന്നുമാണ് താമസക്കാര്‍ അറിയിച്ചത്. വീട് കുലുങ്ങതുപോലെ തോന്നിയെന്ന് റാസല്‍ഖൈമ ജസീറ അല്‍ ഹംറയില്‍ താമസിക്കുന്ന  ഇന്ത്യക്കാരന്‍ യാസര്‍ വര്‍സി പറഞ്ഞു. പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റില്‍ നിന്ന് ഉടന്‍ കുടുംബാംഗങ്ങളെയും കൂട്ടി പുറത്തിറങ്ങി. ചെറിയ പ്രകമ്പനമാണുണ്ടായെങ്കിലും വീട്ടുപകരണങ്ങള്‍ കുലുങ്ങത് കൃത്യമായി അനുഭവപ്പെട്ടു. പിന്നീട് എട്ട് മണിയോടെയാണ് എല്ലാവരും തിരികെ വീടുകളിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാത്രി 7.44ന് അറബ്യന്‍ ഗള്‍ഫില്‍ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്. റിക്ടര്‍ 4.6 തീവ്രതായിരുന്നു രേഖപ്പെടുത്തിയതെന്നും എന്‍.സി.എം അറിയിച്ചു. നാശനഷ്ടങ്ങളോ പരിക്കുകളോ എവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

click me!