യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By Web TeamFirst Published Oct 15, 2021, 1:53 PM IST
Highlights

വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം 9.14നായിരുന്നു ഭൂചലനം. 1.19 തീവ്രതായാണ് നാഷണല്‍ സീസ്‍മിക് നെറ്റ്‍വര്‍ക്ക് രേഖപ്പെടുത്തിയത്. 

ഫുജൈറ: യുഎഇയിലെ ദിബ്ബ എല്‍ ഫുജൈറയില്‍ വ്യാഴാഴ്‍ച നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലവാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്‍ച രാത്രി പ്രാദേശിക സമയം 9.14നായിരുന്നു ഭൂചലനം. 1.19 തീവ്രതായാണ് നാഷണല്‍ സീസ്‍മിക് നെറ്റ്‍വര്‍ക്ക് രേഖപ്പെടുത്തിയത്. പ്രദേശത്ത് ചെറിയ പ്രകടമ്പനം മാത്രമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ ഹജര്‍ പര്‍വത മേഖലകളില്‍ ഇടയ്‍ക്കിടയ്ക്ക് ഇത്തരം ചെറിയ ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
 

A 1.9 Magnitude Earthquake on Richter scale is recorded in Dibba Al Fujairah at 21:14, 14/10/2021 "UAE time” According to the NCM “National Seismic Network, Slightly felt by residents without any effect.

— المركز الوطني للأرصاد (@NCMS_media)
click me!