
ദുബൈ: ഭര്‍ത്താവിന്റെ സ്വകാര്യത ലംഘിച്ചെന്ന (breaching privacy) പരാതിയില്‍ ഭാര്യയ്ക്ക് 2000 ദിര്‍ഹം പിഴ (Fine). ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറും അദ്ദേഹത്തിന്റെ വീടിന്റെ ചിത്രവും അദ്ദേഹവുമായുള്ള ചില വാട്സ്ആപ് ചാറ്റുകളും സാമൂഹിക മാധ്യമങ്ങളിലൂടെ (Social media) പുറത്തുവിട്ടതിനാണ് നടപടി. ഇരുവരും തമ്മിലുള്ള വിവാഹ മോചനക്കേസ് (Legal divorce battle) നടന്നുവരുന്നതിനിടെയാണ് ഇത്തരമൊരു നടപടി.
40 വയസുകാരിയായ സ്വദേശി വനിതയാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം ജനുവരിയിലാണ് കേസിന് ആധാരമായ സംഭവം. തന്റെ ഫോണ്‍ നമ്പറും ഭാര്യയുമായുള്ള സ്വകാര്യ ചാറ്റും ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ പുറത്തുവിട്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് ബര്‍ദുബൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്റെ സ്വകാര്യത ലംഘിക്കുന്ന നടപടികളാണിവയെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം കോടതിയില്‍ ഭാര്യ കുറ്റം നിഷേധിച്ചു. എന്നാല്‍ വാദത്തിനൊടുവില്‍ ഭാര്യ കുറ്റക്കാരി തന്നെയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ കുറച്ചുകൂടി കടുത്ത ആവശ്യപ്പെട്ട് വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam