Latest Videos

സൗദി അറേബ്യയില്‍ നേരീയ ഭൂചലനം രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല

By Web TeamFirst Published Jan 30, 2021, 7:10 PM IST
Highlights

ഹായിലില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്ത് നിന്ന്  ഏഴ് കിലോമീറ്റര്‍ താഴ്‍ചയിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ ട്വിറ്ററിലൂടെ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്‍ച പുലര്‍ച്ചെ നേരീയ ഭൂചലനമുണ്ടായി. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തിയത്.

ഹായിലില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്ത് നിന്ന്  ഏഴ് കിലോമീറ്റര്‍ താഴ്‍ചയിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ ട്വിറ്ററിലൂടെ അറിയിച്ചു. രാവിലെയും തുടര്‍ ചലനങ്ങളുണ്ടായതായി പ്രദേശവാസികള്‍  സാമൂഹിക മാധ്യമങ്ങളില്‍ രേഖപ്പെടുത്തി.
 

رصدت محطات الشبكة الوطنية بالمركز الوطني للزلازل والبراكين بهيئة المساحة الجيولوجية السعودية الساعة ١:٣١ هزة أرضية بقوة ٣,٠٧على مقياس ريختر وعمق ٧ كيلومترات وتبعد ٤٦ كم شمال مدينة حائل وتعتبر هذه الهزة الأرضية صغيرة على مقياس ريختر . pic.twitter.com/KjeiQUfHMG

— هيئة ا ﻟ ﻤ ﺴ ﺎ ﺣ ﺔ الجيولوجية السعودية (@SgsOrgSa)
click me!