ഇറാനിലും യുഎഇയിലും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ തീവ്രത 5 രേഖപ്പെടുത്തി

By Web TeamFirst Published Feb 10, 2019, 7:09 PM IST
Highlights

ഞായറാഴ്ച ഉച്ചയ്ക്കാണ് റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രതിഫലനങ്ങള്‍ യുഎയിലെ പടിഞ്ഞാറൻ ഭാ​ഗങ്ങളിൽ അനുഭവപ്പെട്ടതായി ദേശീയ കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

തെഹ്റാൻ: ഇറാനിൽ ശക്തമായ ഭൂചലനം. ഞായറാഴ്ച ഉച്ചയ്ക്കാണ് റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രതിഫലനങ്ങള്‍ യുഎയിലെ പടിഞ്ഞാറൻ ഭാ​ഗങ്ങളിൽ അനുഭവപ്പെട്ടതായി ദേശീയ കലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

pic.twitter.com/udxXXvI8Ou

— المركز الوطني للأرصاد (@NCMS_media)

തെക്കൻ ഇറാനിലെ ഖേശും ദ്വീപിൽനിന്ന് 42 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്. യുഎ‌ഇയിലെ റാസ് അൽ ഖൈമയിലും നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. അതേസമയം ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.  

click me!