കൊറോണ ഭീതിയില്‍ സൗദി; 20 പേര്‍ക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു

By Web TeamFirst Published Feb 10, 2019, 12:28 AM IST
Highlights

2012 ലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്. ഇതിനകം നിരവധി പേരാണ് കൊറോണ ബാധിച്ചു മരിച്ചത്

ദമാം: സൗദിയിൽ വീണ്ടും കൊറോണ ബാധ. അഞ്ചു ദിവസത്തിനിടെ ഇരുപതു പേർക്ക് കൊറോണ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു ദിവസത്തിനിടെ രോഗം ബാധിച്ചവരിൽ 65 ശതമാനം പേരും റിയാദ് പ്രവിശ്യയിൽപ്പെട്ട വാദി അൽ ദവാസിർ നിവാസികളാണ്.

റിയാദിൽ നാല് പേർക്കും ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളിൽ ഓരോരുത്തർക്കും അഞ്ചു ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ചു. 2012 ലാണ് സൗദിയില്‍ ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്. ഇതിനകം നിരവധി പേരാണ് കൊറോണ ബാധിച്ചു മരിച്ചത്. രോഗികളുമായി ഇടപഴകുന്നത് രോഗം പടരുന്നതിനു കാരണമാവുമെന്ന് വിദ്ഗദര്‍ മുന്നറിയിപ്പ് നല്‍കി. 

click me!