
കുവൈത്ത് സിറ്റി: കുവൈത്തിലെ മനാഖീഷ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ട്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങൾ മുഖേനയാണ് ഇത്തരം ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നത്.
കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മനാഖീഷ് മേഖലയിൽ നേരത്തെയും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2026 മേയ് അഞ്ചിന് ഇതേ മേഖലയിൽ 4.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചിരുന്നു. ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam