സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Published : May 05, 2021, 01:48 PM IST
സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്‍ച (മെയ് - 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെയാണ് അവധി ദിനങ്ങള്‍. 

റിയാദ്: സൗദി അറേബ്യയില്‍ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.

പൊതുമേഖലയില്‍ റമദാന്‍ 25 വെള്ളിയാഴ്‍ച (മെയ് - 7) മുതല്‍ ശവ്വാല്‍ അഞ്ച് വരെയാണ് അവധി ദിനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ റദമാന്‍ 24 വ്യാഴാഴ്‍ച അടയ്ക്കും. ശവ്വാല്‍ ആറിനായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി തുടങ്ങുന്നത്. സ്വകാര്യ മേഖലയില്‍ റമദാന്‍ 29 (മെയ് - 11) ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം. നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയുടെ അവധി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
27,000ത്തിലധികം നിയമലംഘനങ്ങൾ, 50 പേർ പിടിയിൽ; കർശന പരിശോധനയുമായി കുവൈത്ത് ട്രാഫിക് വിഭാഗം