
റിയാദ്: ഒ.ഐ.സി.സി സൗദി നാഷണല്‍ പ്രസിഡന്റ് പി.എം. നജീബ് കൊവിഡ് ബാധിച്ച് നാട്ടില്‍ മരിച്ചു. സൗദിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനായ പി.എം നജീബ് കോഴിക്കോട്, എരഞ്ഞിപ്പാലം സ്വദേശിയാണ്. ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന പ്രസിഡന്റ് സാദിരിക്കോയയുടെ മകനാണ്. മൂന്ന് പതിറ്റാണ്ടോളമായി ദമ്മാമില്‍ പ്രവാസിയാണ്.
കോണ്‍ഗ്രസ് അനുകൂല സംഘടന സൗദിയില്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന ആളായിരുന്നു. ബേപ്പൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന സഹോദരന്‍ അഡ്വ. പി.എം. നിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ പോയത്. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് കോഴിക്കോട് മൈത്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും വീണ്ടും ന്യുമോണിയ ബാധിച്ച് അസുഖം മൂര്‍ച്ഛിച്ചാണ് മരണം. ഭാര്യ: സീനത്ത്, മക്കള്‍: സന, സഅദ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam