ദുബായ് വാഹനാപകടം: മരിച്ച എട്ട് പേരും പ്രവാസികളെന്ന് പൊലീസ്

Published : Sep 30, 2019, 03:29 PM IST
ദുബായ് വാഹനാപകടം: മരിച്ച എട്ട് പേരും പ്രവാസികളെന്ന് പൊലീസ്

Synopsis

ദുബായില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരെല്ലാം ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

ദുബായ്: തിങ്കളാഴ്ച പുലര്‍ച്ചെ ദുബായിലുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം പ്രവാസികളാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ പുലര്‍ച്ചെ 4.54നായിരുന്നു അപകടം. ദുബായ് - ഷാര്‍ജ റോഡില്‍ മിര്‍ദിഫ് സിറ്റി സെന്റര്‍ എക്സിറ്റിന് സമീപത്തുവെച്ച് മിനിബസ്, ഹെവി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്നും ഇതിലേക്കാണ് 14 സീറ്റുകളുള്ള മിനിബസ് ഇടിച്ചുകയറിയതെന്നും ദുബായ് പൊലീസ് അറിയിച്ചു. മിനി ബസ് ഡ്രൈവറും ഏഴ് യാത്രക്കാരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. രണ്ട് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. നാല് പേരുടെ പരിക്ക് സാരമുള്ളതല്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വരാനിരിക്കുന്നത് നീണ്ട അവധി, ചെറിയ പെരുന്നാളിന് സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
കയ്യിൽ ലക്ഷങ്ങൾ, പക്ഷേ ജോലി ഭിക്ഷയെടുക്കൽ, ആഡംബര കാറുടമകളെ ലക്ഷ്യം വച്ച് തന്ത്രപരമായ നീക്കം, പിടിയിലായ യാചകന്‍റെ കൈവശം 20,000 ദിർഹം