
റിയാദ്: ഒളിച്ചിരുന്ന് കാറുകളുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത സംഭവങ്ങളില്‍ എട്ട് കുട്ടികളെ പൊലീസ് പിടികൂടി. സൗദി അറേബ്യയിലെ ജിസാനിലാണ് സംഭവം. ഇവിടുത്തെ അല്‍ഖാഅ് ഗ്രാമത്തില്‍ നിന്നാണ് കുട്ടികളെ അറസ്റ്റ് ചെയ്തതെന്ന് ജിസാന്‍ പൊലീസ് വക്താവ് മേജര്‍ നാഇഫ് അല്‍ ഹികമി അറിയിച്ചു.
കാറുകളുടെ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കുട്ടികള്‍ തന്നെ ചിത്രീകരിച്ചിരുന്നു. ഇവ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തു. റോഡിന്റെ ഇരുവശത്തുമുള്ള മതിലുകള്‍ക്ക് പിന്നില്‍ കല്ലുകളുമായി ഒളിച്ചിരിക്കുകയും അതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ തൊട്ടടുത്തെത്തുമ്പോള്‍ ചില്ലുകള്‍ ലക്ഷ്യമിട്ട് എറിയുന്നതും വീഡിയോയില്‍ കാണാം. ഒരേ വാഹനത്തെ തന്നെ റോഡിന്റെ പല ഭാഗത്ത് നിന്ന് ഒന്നിലധികം കുട്ടികള്‍ കല്ലെറിയുന്നതും വീഡിയോയിലുണ്ട്. വാഹനങ്ങളില്‍ വേഗത്തില്‍ ഓടിച്ചുപോയി രക്ഷപെടുകയാണ് ഡ്രൈവര്‍മാര്‍ ചെയ്യുന്നത്. പിടിയിലായ കുട്ടികള്‍ 14മുതല്‍ 17 വയസ് വരെ പ്രായമുള്ളവരാണ്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam