പ്രവാസികൾക്ക് മികച്ച അവസരം, ബഹ്റൈൻ ഗോൾഡൻ വിസ ലഭിക്കുന്നതെങ്ങനെ? വിശദമായി അറിയാം

Published : Jul 29, 2025, 02:38 PM IST
golden visa

Synopsis

പ്രതിഭകളെയും നിക്ഷേപകരെയും ഉള്‍പ്പെടെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനാണ് ബഹ്റൈന്‍ ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. 

മനാമ: യുഎഇയ്ക്ക് പിന്നാലെ വിദേശികളെ ആകർഷിച്ച് ബഹ്റൈൻ ഗോള്‍ഡന്‍ വിസ പദ്ധതി. പ്രതിഭകളെയും നിക്ഷേപകരെയും ഉള്‍പ്പെടെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ബഹ്റൈന്‍ ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ചത്.

ഗോ​ൾ​ഡ​ൻ റെ​സി​ഡ​ൻ​സി വി​സ​യെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റും ഹോ​ട്ട്‌​ലൈ​നും ബ​ഹ്‌​റൈ​ൻ ആരംഭിച്ചു. വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വി​സ സ്വ​ന്ത​മാ​ക്കാ​നു​ള്ള ഇ-​സ​ർ​വി​സു​ക​ൾ​ക്കും പോ​ർ​ട്ട​ലും (www.goldenresidency.gov.bh) ഹോ​ട്ട് ലൈ​ൻ ന​മ്പ​റും (+973 17484000) സ​ജ്ജ​മാ​ണ്. ഇ​തു​വ​ഴി വി​സ​ക്കുള്ള അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​രെ​യും ഗോ​ൾ​ഡ​ൻ റെ​സി​ഡ​ൻ​സി ഉ​ട​മ​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് പോ​ർ​ട്ട​ലി​ന്‍റെ കീ​ഴി​ൽ സ​ദാ​സ​മ​യ​വും ഒ​രു ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

നിശ്ചിത വിഭാഗങ്ങള്‍ക്കാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നത്. തു​ട​ക്ക​ത്തി​ൽ പ​ത്ത് വ​ർ​ഷ​വും പി​ന്നീ​ട് അ​നി​ശ്ചി​ത​മാ​യി പു​തു​ക്കാ​വു​ന്ന​തു​മാ​ണ് ഗോള്‍ഡന്‍ വിസ. റി​യ​ൽ എ​സ്റ്റേ​റ്റ് നി​ക്ഷേ​പ​ക​ർ​ക്കു​ൾ​പ്പെ​ടെ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം.2022 ഫെ​ബ്രു​വ​രി​യി​ലാ​ണ് ബ​ഹ്റൈ​നും ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​ തു​ട​ങ്ങി​യ​ത്. 2024 അ​വ​സാ​ന​ത്തി​ലെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 100 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 10000ത്തോ​ളം പേ​ർ​ക്ക് ബ​ഹ്റൈ​ൻ ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​യി​ട്ടു​ണ്ട്. ബിസിനസുകാരായ വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശമാണ് ബഹ്റൈൻ അനുവദിക്കുന്നത് എന്നതിനാൽ ഗോൾഡൻ വിസ ലഭിക്കുന്നത് കൂടുതൽ നിക്ഷേപ അവസരങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഇടയാക്കും. ദീ​ർ​ഘ​കാ​ല താ​മ​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഗോ​ൾ​ഡ​ൻ വി​സ​ക​ൾ ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം, പ​രി​ധി​യി​ല്ലാ​ത്ത പ്ര​വേ​ശ​നം, പ​ങ്കാ​ളി, കു​ട്ടി​ക​ൾ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള അ​നു​മ​തി തു​ട​ങ്ങി​യ​വ ഗോൾഡൻ വിസ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. 

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി 2,000 ദി​നാ​റി​ൽ കു​റ​യാ​ത്ത ശ​മ്പ​ള​ത്തി​ൽ ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ, ബ​ഹ്റൈ​നി​ലോ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലോ ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച 4,000 ബ​ഹ്റൈ​ൻ ദി​നാ​റി​ൽ കു​റ​യാ​ത്ത അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ണ്ടാ​യി​രു​ന്ന വ്യ​ക്തി​ക​ൾ, ബ​ഹ്റൈ​നി​ലെ സ​ർ​ക്കാ​ർ അ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 15 വ​ർ​ഷ​ത്തി​ല​ധി​കം ജോ​ലി ചെ​യ്തി​രു​ന്ന വി​ര​മി​ച്ച​വ​രും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ റെ​സി​ഡ​ൻ​സി​യി​ൽ ശ​രാ​ശ​രി പെ​ൻ​ഷ​ൻ 2,000 ദി​നാ​റി​ൽ കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ൾ, ബ​ഹ്റൈ​നി​ൽ വാ​ങ്ങി​യ സ​മ​യ​ത്ത് ര​ണ്ട് ല​ക്ഷം ദി​നാ​റി​ൽ കു​റ​യാ​ത്ത മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ളു​ടെ ഉ​ട​മ​ക​ൾ, നി​ശ്ചി​ത മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യ​വ​രും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ നോ​മി​നേ​റ്റ് ചെ​യ്ത​വ​രു​മാ​യ വി​ദേ​ശി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഗോ​ൾ​ഡ​ൻ വി​സ ല​ഭിക്കുന്നത്. അ​ക്കാ​ദ​മി​ക്, ക​ല, കാ​യി​കം, ശാ​സ്ത്രം, അ​ല്ലെ​ങ്കി​ൽ സം​രം​ഭ​ക​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​ർ അ​തി​നു​ള്ള തെ​ളി​വ് സ​മ​ർ​പ്പി​ക്കേ​ണ്ടി​വ​രും. വി​സ നേ​ടാ​നാ​യി 18 വ​യ​സ്സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം. മി​നി​മം ആ​റു​മാ​സമെങ്കിലും കാ​ലാ​വ​ധി​യു​ള്ള സാ​ധു​വാ​യ പാ​സ്‌​പോ​ർ​ട്ട് ആ​യി​രി​ക്ക​ണം. 

സാ​മ്പ​ത്തി​ക​സ്ഥി​ര​ത തെ​ളി​യി​ക്കു​ന്ന​തി​ന് ആ​റ് മാ​സ​ത്തെ ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്റ്, ഐ​ഡി കാ​ർ​ഡ്, ബ​ഹ്റൈ​നി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​ഹ്‌​റൈ​നി​ൽ നി​ന്നും ജ​ന്മ​നാ​ട്ടി​ൽ നി​ന്നു​മു​ള്ള ക്ലീ​ൻ ക്രി​മി​ന​ൽ റെ​ക്കോ​ഡ്, ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്ത​വ​രാ​ണെ​ങ്കി​ൽ മു​ൻ​കാ​ല റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ്, അ​പേ​ക്ഷി​ക്കു​ന്ന തീ​യ​തി മു​ത​ൽ തു​ട​ർ​ച്ച​യാ​യി രോ​ഗ​ബാ​ധി​ത​ന​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള മൂ​ന്ന് മാ​സ​ത്തി​ൽ കു​റ​യാ​ത്ത കാ​ല​യ​ള​വി​ലു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് എ​ന്നി​വ പൊ​തു​വാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളാ​ണ്. ഓ​രോ വി​ഭാ​ഗ​ത്തി​ലും വ്യ​ത്യ​സ്ത രേ​ഖ​ക​ളാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ങ്കി​ലും മേ​ൽ​പ​റ​ഞ്ഞ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ൽ എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. ഗോ​ൾ​ഡ​ൻ റെ​സി​ഡ​ൻ​സി വി​സ നി​ല​നി​ർ​ത്താ​ൻ വ​ർ​ഷ​ത്തി​ൽ കു​റ​ഞ്ഞ​ത് 90 ദി​വ​സ​മെ​ങ്കി​ലും ബ​ഹ്‌​റൈ​നി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ട​തു​ണ്ട്. ബ​ഹ്റൈ​നി​ലെ നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്ട്സ് ആ​ൻ​ഡ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ആ​ണ് ഗോ​ൾ​ഡ​ൻ വി​സ ഇ​ഷ്യൂ ചെ​യ്യു​ന്ന​ത്. അ​തി​നാ​യി (bahrain.bh അ​ല്ലെ​ങ്കി​ൽ goldenresidency.gov.bh) എ​ന്ന ഇ-​സ​ർ​വി​സ​സ് പോ​ർ​ട്ട​ൽ സന്ദര്‍ശിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്
ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു