അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരവും പൊടിയും; ദുബായ്-ജക്കാർത്ത വിമാന സർവീസുകൾ റദ്ദാക്കി എമിറേറ്റ്സ്

Published : Sep 06, 2026, 03:08 PM IST
emirates airline

Synopsis

ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ദുബായ്-ജക്കാർത്ത റൂട്ടിലെ ചില എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കി. ജക്കാർത്ത വിമാനത്താവളം താൽക്കാലികമായി അടച്ചതിനാലാണ് നടപടി. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് സർവീസുകളുടെ തൽസ്ഥിതി പരിശോധിക്കാൻ എയർലൈൻ നിർദ്ദേശിക്കുന്നു.

ദുബായ്: ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിൽ പുകപടലങ്ങളും ചാരവും നിറഞ്ഞതിനെ തുടർന്ന് ദുബായ്ക്കും ജക്കാർത്തയ്ക്കുമിടയിലുള്ള ചില സർവീസുകൾ റദ്ദാക്കുകയും മറ്റ് ചില സർവീസുകൾ വൈകുകയും ചെയ്തതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ജക്കാർത്തയിലെ സൂ കർണോ-ഹത്ത അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ച പശ്ചാത്തലത്തിലാണ് നടപടി.

സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കേണ്ടിയിരുന്ന സർവീസുകളെയാണ് ഇത് ബാധിച്ചിട്ടുള്ളതെന്ന് എമിറേറ്റ്സ് വക്താവ് വ്യക്തമാക്കി. ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്നിപർവ്വതം ശനിയാഴ്ച ശക്തമായി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് മേഖലയിൽ ചാരപടലങ്ങൾ ഉയർന്നത്. ഇതേതുടർന്ന് ജക്കാർത്ത വിമാനത്താവളമടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്തോനേഷ്യ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസുകളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തുക. എമിറേറ്റ്സിന്റെ 'മാനേജ് യുവർ ബുക്കിങ്' പോർട്ടൽ വഴി ഫോൺ നമ്പറും മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുക. അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്താനും കാഴ്ചമറയ്ക്കാനും സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടിയായി സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർവീസുകളിലുണ്ടായ തടസ്സത്തിൽ ഖേദിക്കുന്നതായും എമിറേറ്റ്സ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ ഫ്രീലാൻസ് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദുബായിൽ ഗായകൻ പൊലീസ് പിടിയിൽ
ദുബായിൽ റോഡ് മുറിച്ചുകടന്നയാളെ വണ്ടിയിടിച്ച് വീഴ്ത്തി നിർത്താതെ പോയി; ഡ്രൈവർക്കും വാഹന ഉടമയ്ക്കും വൻ തുക പിഴ