ഒരക്കം അകലെ 4 മില്യൺ ഡോളർ: എമിറേറ്റ്സ് ഡ്രോയിൽ സമ്മാനം നേടി രണ്ടു പേർ

Published : Jun 25, 2026, 10:34 AM IST
Emirates Draw

Synopsis

ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ നേടിയത് 25,000 ഡോളർ.

ഒരേ വൈകുന്നേരം, ലോകത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ, രണ്ട് മനുഷ്യർ. ഫോണിൽ നോക്കിയിരുന്ന ഇവർ രണ്ടുപേരും അനുഭവിച്ചത് വിശ്വസിക്കാൻ ഒരു നിമിഷം എടുക്കുന്ന തരത്തിലുള്ള ഒരു അത്ഭുതം.

രണ്ടു പേരിൽ ഒരാൾ ഇന്ത്യയിലെ ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളിയായ പ്രമോദ് പ്രഭു. രണ്ടാമത്തെയാൾ നെതർലാൻഡ്സിൽ താമസിക്കുന്ന ശ്രീലങ്കക്കാരനായ ജയപ്രവിത് സുബരാജ.

രണ്ടു പേരെയും ഞെട്ടിച്ചത് എമിറേറ്റ്സ് ഡ്രോ. ഇരുവരും EASY6 കളിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഡ്രോയിൽ ഇരുവരും 12,500 ഡോളർ വീതം നേടി.

4 മില്യൺ ഡോളറിന്റെ ഗ്രാൻഡ് പ്രൈസ് നേടുന്നതിൽ നിന്ന് അവർ ഒരു നമ്പർ മാത്രം അകലെയായിരുന്നു.

ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്തെത്തിയ ഇരുവരും EASY6 കളിക്കുന്ന ഓരോരുത്തർക്കും ഗ്രാൻഡ് പ്രൈസിനോട് എത്ര അടുത്തെത്താൻ കഴിയുമെന്ന് കാണിക്കുന്നു. അതേസമയം, ഗ്രാൻഡ് പ്രൈസ് ലഭിച്ചില്ലെങ്കിലും അർത്ഥവത്തായ വിജയങ്ങളും നേടാനാകുമെന്നുകൂടെ ഈ വിജയങ്ങൾ തെളിയിക്കുന്നു.

പ്രമോദ് ഏറെ നാളായി സാമ്പത്തിക ക്ലേശം അനുഭവിക്കുകയാണ്. കടങ്ങൾ വീട്ടണം, കുട്ടികളുടെ ഭാവി ഉറപ്പാക്കണം. എന്നാലും, ബുദ്ധിമുട്ടുകളെക്കുറിച്ച് എളുപ്പത്തിൽ സംസാരിക്കുന്ന ആളല്ല അദ്ദേഹം. പക്ഷേ, സമ്മാനത്തുക അക്കൗണ്ടിൽ എത്തിയ നിമിഷം എല്ലാം മാറി. ആ അനുഭവത്തെ അദ്ദേഹം ഒരു വാക്കിൽ വിവരിച്ചു: “അവിശ്വസനീയം”.

ആദ്യം തന്റെ കടങ്ങൾ തീർക്കാനാണ് പ്രമോദിന്റെ പദ്ധതി. ശേഷിക്കുന്ന തുക മക്കളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കും. വർഷങ്ങളായി അദ്ദേഹം സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള ഒരു ചുവടായിരിക്കും അത്. ഈ വാർത്ത ആദ്യം അറിഞ്ഞത് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നു. പിന്നാലെ കുടുംബവും സന്തോഷത്തിൽ പങ്കുചേർന്നു.

ജയപ്രവിത്ത് നെതർലാൻഡ്സിൽ നിന്ന് നിയമപരമായി പങ്കെടുക്കാനാകുന്ന വിശ്വസനീയമായ ലോട്ടറി പ്ലാറ്റ്ഫോമുകൾ അന്വേഷിച്ചപ്പോഴാണ് എമിറേറ്റ്സ് ഡ്രോ ശ്രദ്ധയിൽപ്പെട്ടത്.

അധികം ആലോചിക്കാതെ തന്നെ അദ്ദേഹം തന്റെ ആദ്യ ടിക്കറ്റ് വാങ്ങി. നമ്പറുകൾ റാൻഡമായാണ് തെരഞ്ഞെടുത്തത്. പിന്നീട് ജോലിയിലേക്ക് മടങ്ങി.

ഇമെയിൽ വന്നപ്പോഴാണ് അദ്ദേഹം ഫലം പരിശോധിച്ചത്. ഒന്ന് രണ്ട് തവണ പരിശോധിച്ച് ഉറപ്പാക്കി. അപ്പോഴേ അദ്ദേഹത്തിന് വിശ്വാസമായുള്ളൂ.

സമ്മാനത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് കുടുംബത്തോടൊപ്പം അവധിക്കാല യാത്ര പോകാനും ബാക്കി സേവ് ചെയ്യാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി.

പ്രമോദും ജയപ്രവിത്തും ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തിലധികം എമിറേറ്റ്സ് ഡ്രോ വിജയികളുടെ കൂടെ ചേരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് സമ്മാനമായി ഇതുവരെ 88 മില്യൺ ഡോളറിലധികം സമ്മാനമായി എമിറേറ്റ്സ് ഡ്രോ വിതരണം ചെയ്തുകഴിഞ്ഞു.

ഈ ഓരോ വിജയകഥയും ആരംഭിച്ചത് ഒരു ടിക്കറ്റിൽ നിന്നാണ്.

EASY6, WILD5, FAST5, MEGA7, PICK1, PICK2, SURE1, SURE2, SURE3 ഉൾപ്പെടെയുള്ള ഗെയിമുകൾ എമിറേറ്റ്സ് ഡ്രോയിലൂടെ കളിക്കാം.

ജൂൺ 25-ന്, FAST5 പ്രതിവാര ഗെയിം തുടരും. പ്രതിമാസം 6,000 ഡോളർ വീതം 25 വർഷത്തേക്ക് ഇതിലൂടെ നേടാം.

ജൂൺ 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് (UTC) എമിറേറ്റ്സ് ഡ്രോയുടെ WILD5 ആരംഭിക്കും. ഗെയിമിന്റെ ആദ്യ Super Saturday ഡ്രോയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. അഞ്ച് നമ്പറുകളിലൂടെ 3 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് എന്നതാണ് പ്രത്യേകത.

എമിറേറ്റ്സ് ഡ്രോ ഗെയിമുകലിൽ ഒരുമിച്ച് പങ്കെടുക്കാൻ ഇപ്പോൾ പരിമിതകാല ബണ്ടിലും പ്രയോജനപ്പെടുത്താം. MEGA7 + EASY6 + FAST5 + WILD5 ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിയാൽ 52 സൗജന്യ ടിക്കറ്റുകൾ ലഭിക്കും.

അതേസമയം, തങ്ങളുടെ അനുഭവങ്ങളെ ആശ്രയിച്ച് ഉടൻ തീരുമാനമെടുക്കുന്ന, ആവേശം ഇഷ്ടപ്പെടുന്ന കളിക്കാർക്കായി, ഉടൻ തന്നെ ഒരു പുതിയ അനുഭവം വരുമെന്ന് എമിറേറ്റ്സ് ഡ്രോ പറയുന്നു.

വിജയത്തെക്കുറിച്ച് പ്രമോദ് പറയുന്നത്: “ഇത് ഒരു സ്വപ്നമല്ല. ഇത് യാഥാർഥ്യമാണ്.”

ജയപ്രവിത്തിന്റെ സന്ദേശമാകട്ടെ: “ഒരിക്കലെങ്കിലും ശ്രമിച്ചുനോക്കൂ. എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലല്ലോ.”

വിജയികളുടെ വാക്കുകൾ ശരിയാണ്. നമുക്ക് ഒരിക്കലും മുൻകൂട്ടി അറിയാനാവില്ല. എന്നാലും, എമിറേറ്റ്സ് ഡ്രോയുടെ ലളിതമായ വാഗ്ദാനത്തിൽ എല്ലാമുണ്ട് – ഇത് മെച്ചപ്പെട്ട ഒരു നാളെയെ നിങ്ങൾക്ക് സമ്മാനിക്കും.

പ്രമോദിനും, ജയപ്രവിത്തിനും, പത്ത് ലക്ഷത്തിലധികം വിജയികൾക്കും, ഈ “നാളെ” ഇതിനോടകം അനുഭവിക്കാനായി. നിങ്ങൾക്കും ആ അവസരം ലഭിക്കാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും; പ്ലാന്റ് സൂപ്പർവൈസറായ തൂണേരി സ്വദേശി അർജുൻ മരിച്ചതായി കമ്പനി കുടുംബത്തെ അറിയിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു