
എമിറേറ്റ്സ് ഡ്രോയിലൂടെ കഴിഞ്ഞ ആഴ്ച്ച സമ്മാനം നേടിയത് മൂന്നു പേർ. ഇന്ത്യയിലെ ഗുരുഗ്രാമിൽ നിന്നുള്ള രവി തനേജ, ഉദയ്പുരിൽ നിന്നുള്ള ദീപക് ഭരദ്വാജ്, ഈജ്പിറ്റിൽ നിന്നുള്ള മുഹമ്മദ് ഇബെയ്ദെല്ല എന്നിവരാണ് വിജയികൾ.
മക്കൾക്ക് നൽകിയ പ്രോമിസ്
സ്വന്തം നേട്ടമായിരുന്നില്ല രവി ലക്ഷ്യമിട്ടത്. അദ്ദേഹം പങ്കെടുത്തത് ഭാവി ഭദ്രമാക്കാനാണ് – ഒരു പിതാവ്, ബിസിനസ്സുകാരൻ, ഉത്തരവാദിത്തമുള്ള ഒരാൾ എന്ന നിലകളിലെല്ലാം. അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത് ദുബായിലാണ്. വിശ്വസ്തമായ സത്യമായ ഒരു ഗെയിം ആയിരുന്നു ലക്ഷ്യം. ആ അന്വേഷണം എമിറേറ്റ്സ് ഡ്രോയിൽ എത്തി.
ആഴ്ച്ചതോറും ഗെയിമിൽ പങ്കെടുക്കുകയാണ് അദ്ദേഹം ചെയ്തത്. പെട്ടന്നുള്ള വിജയത്തേക്കാൾ എന്തെങ്കിലും മികച്ചത് ഒരു ദിവസം ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
വിജയനിമിഷം തികച്ചും സ്പെഷ്യലായിരുന്നു. ഈസി6 ഗെയിമിലൂടെ ആറിൽ അഞ്ച് അക്കങ്ങൾ അദ്ദേഹം മാച്ച് ചെയ്തു. ദൈവത്തിന് ആദ്യം നന്ദി പറഞ്ഞ രവി, പിന്നീട് ഈ വാർത്ത പങ്കിടാൻ ഭാര്യയെയാണ് വിളിച്ചത്. സമ്മാനമായി ലഭിച്ച 12,500 ഡോളർ സുരക്ഷിതമായ ഒരു ഭാവിക്കായി ഉപയോഗിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
“ദൈവത്തിൽ വിശ്വസിച്ചാൽ അത്ഭുതങ്ങൾ നടക്കുമെന്നാണ് ഇതെന്നെ പഠിപ്പിച്ചത്.” – രവി കൂട്ടിച്ചേർക്കുന്നു.
സംശയം സന്തോഷത്തിന് വഴി മാറിയപ്പോൾ
ഈജ്പിറ്റിൽ ഫാർമസിസ്റ്റാണ് മുഹമ്മദ്. ഒരു വർഷമായി അദ്ദേഹം എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. പെട്ടെന്നുള്ള വിജയത്തേക്കാൾ കൃത്യമായ ലക്ഷ്യമാണ് അദ്ദേഹം പിന്തുടർന്നത്. ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്ത് ഈസി6 വഴി അദ്ദേഹം നേടിയത് 12,500 ഡോളർ.
വിജയം ആഘോഷിക്കുന്നതിന് പകരം ഒരു നിമിഷം ശങ്കയോടെ അദ്ദേഹം നിന്നു. ഒന്നുകൂടെ നോക്കിയിട്ടു മതിയല്ലോ ആഘോഷം. നല്ലത് സംഭവിച്ചാലും ചിലപ്പോൾ നമ്മൾ അവിശ്വാസത്തോടെ ആദ്യം നോക്കിക്കാണുന്നത് പുതുമയല്ലല്ലോ.
ഒരക്കം അകലെ...
ദീപക് ഒരു പ്രൊഫസറാണ്. കൂടാതെ കലാകാരനും. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലായിരുന്നു ജീവിതമെന്ന് ദീപക് പറയുന്നു. ആഡംബരമല്ല ദീപക് ആഗ്രഹിച്ചത് മറിച്ച് ഒരു മാറ്റമാണ്. തികച്ചും സർപ്രൈസ് ആയെത്തിയ ഈ വിജയം ദീപക് അറിഞ്ഞത് വീട്ടിൽ സമയം ചെലവഴിക്കുമ്പോഴാണ്. ഈസി6 ഗെയിമിൽ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് ദീപക്കും 12,500 ഡോളർ നേടി. ഒരക്കംകൂടെ വരുതിയിൽ എത്തിയിരുന്നെങ്കിൽ അദ്ദേഹം 25,000 ഡോളർ നേടുമായിരുന്നു. ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്ന് ദീപക്കിനെ പഠിപ്പിച്ച വിജയമായിരുന്നു ഇത്.
എല്ലാവരെയും ബന്ധിപ്പിക്കുന്ന നിമിഷം
ഈ കഥകളെല്ലാം കേൾക്കുമ്പോൾ ഇതിൽ അസാധാരണമായി ഒന്നുമില്ലെന്ന് നമുക്ക് മനസ്സിലാകും. എല്ലാവരും ആഗ്രഹിച്ചത് ഒരു മാറ്റമാണ്. അതാണ് അവരെ ഒരുമിപ്പിക്കുന്നതും. എവിടെ നിന്നും വന്നു, എന്തു ചെയ്യുന്നു, എങ്ങനെ കളിക്കുന്നു ഇതൊന്നുമില്ല പ്രധാനം. പകരം, ഒരു പ്രതീക്ഷയാണ്, സ്വയം ആളുകൾ പറയുന്ന ആ ആഗ്രഹമാണ് – ഇത്തവണ ആ വിജയി ഞാനാകും. അതാണ് വിജയം തരുന്നതും.
വിജയത്തെക്കാൾ അധികം
രവി, മുഹമ്മദ്, ദീപക് മൂന്നുപേരുടെയും ജീവിതം മാറി. അക്കങ്ങളെക്കാൾ അവരുടെ ജീവിതത്തിൽ പുതിയൊരു പ്രതീക്ഷയാണ് ഇപ്പോൾ കൂടുതൽ പ്രസക്തം. അവരാരും സ്വയം ഭാഗ്യവാന്മാർ എന്ന് വിളിക്കുന്നില്ല, പകരം അവരെല്ലാം തിരിച്ചറിയുന്നുണ്ട് അവർ സാധാരണക്കാരാണ്, അവർ സ്വയം വിശ്വസിച്ചു, മുന്നോട്ടുപോയി, അവസരങ്ങളുടെ വാതിൽ തുറന്നിട്ടു. അതാണ് മാറ്റം കൊണ്ടുവന്നത്.
അതിരുകളില്ല ഈ അനുഭവത്തിന്
ഇന്ത്യ, ഈജിപ്റ്റ് എന്നിങ്ങനെ ഈ അനുഭവത്തിന്റെ ഭാഗമാകാൻ ഒരു പരിധിയും ബാധകമല്ല. എവിടെ ജീവിക്കുന്നവർക്കും എത്ര സമ്പാദിക്കുന്നവർക്കും ജീവിതം എങ്ങനെയാണെങ്കിലും ഇതിൽ പങ്കെടുക്കാം. കാരണം വിശ്വാസമാണ് എല്ലാം, ഇത് അതിന്റെ നിമിഷമാണ്.
ഒരു അക്കം അകലെ 4 മില്യൺ ഡോളർ
ഈസി6 ഗ്രാൻഡ് പ്രൈസ് ആയ 4 മില്യൺ ഡോളർ നേടുന്നതിന് തൊട്ടരികെ എത്തിയത് മൂന്നു പേരാണ്. ഗ്രാൻഡ് പ്രൈസ് ലഭിച്ചില്ലെങ്കിലും അവരുടെ ജീവിതം മാറി. ഇന്നാണ് ഈസി6 6 മില്യൺ ഡോളർ നേടാനുള്ള നിങ്ങളുടെ അവസാന അവസരം. എമിറേറ്റ്സ് ഡ്രോയിലൂടെ ടിക്കറ്റുകൾ ഉറപ്പാക്കൂ.
ഇനിയെന്ത്
ഈ കഥകൾ ഇനിയും തുടരും. ഇപ്പോൾ നിങ്ങൾ ഒരു ചുവടുവെക്കാൻ തയാറായാൽ, അവരെപ്പോലെ ഒരു സാധാരണ ദിവസം നിങ്ങളുടെ ജീവിതത്തിലും അസാധാരണമായ കാര്യങ്ങൾ സംഭവിക്കും. ഈ കഥകൾ വായിക്കുമ്പോൾ തോന്നാം, ഇവർ മൂന്നു വിജയികളാണല്ലോ എന്ന്. പക്ഷേ, ഇവർ മൂന്നു വിശ്വാസികൾ കൂടെയായിരുന്നു. അവർ കാത്തിരുന്നു അവരുടെ ജീവിതം മാറ്റാൻ. എന്തെങ്കിലും നല്ലത് സംഭവിക്കും എന്നതായിരുന്നു അവരുടെ വിശ്വാസം. അത് നിങ്ങൾക്കും പകർത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam