
കഴിഞ്ഞയാഴ്ച്ച EASY6 ഗ്രാൻഡ് പ്രൈസായ 4 മില്യൺ ഡോളറിന് തൊട്ടരികെ എത്തിയത് മൂന്നു വിജയികൾ ഒരു അക്കം മാത്രം അകലെയാണ് അവർക്ക് ഗ്രാൻഡ് പ്രൈസ് നഷ്ടമായത്.
ഓരോരുത്തരും ആറിൽ അഞ്ച് അക്കങ്ങൾ മാച്ച് ചെയ്തു. സമ്മാനത്തുകയായി നേടിയത് $8,333. വിജയത്തിന് തൊട്ടരികെ എത്തുക എന്ന അനുഭവം എന്താണെന്ന് അവരുടെ വിജയം കാണിച്ചുതരുന്നു. ഒപ്പം ആത്മവിശ്വാസവും സാധ്യതകളുടെ പുതിയലോകവും അവരിലൂടെ കാണാനാകുകയാണ്.
സാധ്യതകൾ യഥാർത്ഥമാകുമ്പോൾ
ഇന്ത്യ, ഖത്തർ, കുവൈറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ. ഇവരാരും ആഢംബരത്തിനായി ഗെയിമിൽ പങ്കെടുത്തവരല്ല, മറിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ഇന്ത്യയിൽ നിന്നുള്ള പ്രിയദർശിനി റായ് ആണ് ഒരു വിജയി. ഗുവഹത്തിയിൽ നിന്നുള്ള പ്രിയദർശിനിക്ക് അടുത്തിടെ ജോലി നഷ്ടമായിരുന്നു. കുടുംബനാഥയായ പ്രിയദർശിനി, ഇൻസ്റ്റഗ്രാമിലൂടെയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് കേട്ടത്. പ്രതീക്ഷകളില്ലാതെ EASY6 കളിച്ച അവരെത്തേടി വിജയിയായി എന്ന ഇമെയിൽ എത്തി.
“ഞാൻ രണ്ടുതവണ പരിശോധിച്ചു നോക്കി, വാർത്ത ശരിയാണോ എന്ന്. പക്ഷേ, ഉള്ളിലെവിടെയോ എനിക്ക് തോന്നി, വിജയം എനിക്കാണന്ന്.”
സമ്മാനത്തുക ഉപയോഗിച്ച് വീട് നവീകരിക്കാനാണ് പ്രിയദർശിനി തീരുമാനിച്ചിരിക്കുന്നത്. മകളുടെ മുറിക്ക് മോടി കൂട്ടുകയും വേണം.
കുവൈത്തിലെ ഒരു ഭക്ഷണശാലയിൽ റിസപ്ഷനിസ്റ്റാണ് രണ്ടാമത്തെ വിജയിയായ അബ്ദുൾ വാരിഷ്. മലയാളിയായ അദ്ദേഹം ഒറ്റയ്ക്കാണ് താമസം. തുച്ഛമായ തുകകൊണ്ട് വാങ്ങാം എന്നതിനാൽ EASY6 ഗെയിമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. മാത്രമല്ല 27 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നേടിയ ശ്രീറാം. ആർ എന്നയാളുടെ വിജയവും അദ്ദേഹത്തിന് പ്രചോദനമായി.
“ജീവിതസാഹചര്യം മെച്ചപ്പെടുത്തണം പിന്നെ ഒരു ബാങ്ക് ലോൺ അടച്ചുതീർക്കണം.” – വാരിഷ് പറഞ്ഞു.
ഫിലിപ്പീൻസിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലായ ഇയാൻ ഇജാവോ ഖത്തറിലാണ് താമസിക്കുന്നത്. EASY6 ഗ്രാൻഡ് പ്രൈസ് വിജയി റസ്സൽ ടുവാസോൺ ആണ് ഇജാവോയുടെ പ്രചോദനം. സ്ഥിരമായി ഗെയിം കളിക്കുക എന്നതാണ് വിജയത്തിന്റെ രഹസ്യമെന്ന് ഇജാവോ പറയുന്നു. സമ്മാനം നേടിയത് അറിഞ്ഞപ്പോൾ ഇജാവോ ആദ്യം വിളിച്ചത് ഭാര്യയെയാണ്.
“ഇത് മനശാന്തി തരുന്നതാണ്. ഫിലിപ്പീൻസിൽ തെരുവുനായ്ക്കൾക്കും പൂച്ചകൾക്കും ഒരു വീട് പണിയുക എന്ന ലക്ഷ്യത്തിലേക്ക് ഇത് ഞങ്ങളെ കൂടുതൽ അടുപ്പിക്കും.” – അദ്ദേഹം പറയുന്നു.
ഒരു അക്കം അകലെ...
ഒരു അക്കം അകലെ ഗ്രാൻഡ് പ്രൈസ് നഷ്ടമായി എന്നതല്ല, അത്രയും അടുത്ത് എത്താൻ കഴിഞ്ഞു എന്നതാണ് ഈ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഒരു അക്കം മാത്രം അകലെയാണ് 4 മില്യൺ ഡോളർ.
പക്ഷേ, കഥ ഇവിടെ അവസാനിക്കുന്നില്ല. ഓരോ പുതിയ EASY6 ഡ്രോയും ഓരോ ടിക്കറ്റും പ്രതീക്ഷയുടെ പുതിയ അദ്ധ്യായമാണ്. വെള്ളിയാഴ്ച്ച പുതിയ നമ്പറുകൾ വരും, പുതിയ സാധ്യതകൾ തുറക്കപ്പെടും.
വാലന്റൈൻസ് ഡേ സ്പെഷ്യൽ - ഫെബ്രുവരി 15 വരെ
ഈ വാലന്റൈൻസ് ദിനത്തിൽ, പരിമിതകാല പ്രൊമോഷനുകൾ ആസ്വദിക്കാം:
ഒരു SURE3 ടിക്കറ്റിലൂടെ 1 FAST5 ടിക്കറ്റ് FREE!
SURE3 + FAST5 ടിക്കറ്റുകൾ കാർട്ടിൽ ചേർക്കാം, കോഡ് ഉപയോഗിക്കാം EDLOVE നേടാം 1 FAST5 FREE.
നിങ്ങൾക്കും വിജയിക്കാം, ഞങ്ങളുടെ ഒരു വിജയി പറഞ്ഞതുപോലെ: “വിജയിക്കണമെങ്കിൽ, പരിശ്രമിക്കണം.”
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam