എമിറേറ്റ്സ് ഡ്രോ FAST5 പാക് പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചപ്പോൾ

Published : Jun 24, 2023, 10:38 AM IST
എമിറേറ്റ്സ് ഡ്രോ FAST5 പാക് പ്രവാസിയുടെ ജീവിതം മാറ്റിമറിച്ചപ്പോൾ

Synopsis

 സമ്മാനം ലഭിച്ചതൊന്നും അറിയാതെ ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് സർപ്രൈസ് ആയി മെയിൽ കണ്ടത്. ഉടനെ സഖീബ് ആപ്പും ലോ​ഗിൻ ചെയ്തു. വാലറ്റിൽ 75,000 ദിർഹം കണ്ടതോടെ ഞെട്ടി!

എമിറേറ്റ്സ് ഡ്രോയുടെ പുതിയ ​ഗെയിമായ ഫാസ്റ്റ്5 വഴി പാകിസ്ഥാൻ പ്രവാസി നേടിയത് 75,000 ദിർഹം. ഫാസ്റ്റ്5 നാലാം നറുക്കെടുപ്പിലാണ് ദുബായ് വിമാനത്താവളത്തിൽ മെഷീൻ ഓപ്പറേറ്ററായ സഖീബ് ഖാൻ ഖട്ടക് വിജയിയായത്.

2021 മുതൽ സ്ഥിരമായി ഖട്ടക് എമിറേറ്റ്സ് ഡ്രോയിൽ കളിക്കുന്നുണ്ട്. മെ​ഗാ7 ​ഗെയിമാണ് സ്ഥിരമായി കളിക്കാറെങ്കിലും ആദ്യമായാണ് ഫാസ്റ്റ്5 കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. സമ്മാനം ലഭിച്ചതൊന്നും അറിയാതെ ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് സർപ്രൈസ് ആയി മെയിൽ കണ്ടത്. ഉടനെ സഖീബ് ആപ്പും ലോ​ഗിൻ ചെയ്തു. വാലറ്റിൽ 75,000 ദിർഹം കണ്ടതോടെ ഞെട്ടി.

ഏതാനും ലോണുകൾ അടച്ചുതീർക്കാനും ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനുമാണ് പണം പ്രധാനമായും ഉപയോ​ഗിക്കുകയെന്ന് സഖീബ് പറയുന്നു. ഇത് കൂടാതെ ഇസ്ലാമാബാദിലുള്ള തന്റെ കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരണം എന്നാണ് സഖീബിന്റെ ആ​ഗ്രഹം. ചെറിയൊരു ബിസിനസ് തുടങ്ങാനും അദ്ദേഹം ആ​ഗ്രഹിക്കുന്നു.

ഫാസ്റ്റ്5 കളിക്കാൻ വെറും 25 ദിർഹം മാത്രം മതി. 25 വർഷത്തേക്ക് മാസം 25,000 ദിർഹം നൽകുന്ന ​ഗ്രാൻഡ് പ്രൈസിനൊപ്പം മൂന്നുപേർക്ക് റാഫ്ൾ ഡ്രോകളിലൂടെ 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെ നേടാനാകും. എല്ലാ ശനിയാഴ്ച്ചകളിലും രാത്രി 9 മണിക്കാണ് ഫാസ്റ്റ്5 ​ഗെയിം. അടുത്ത ​ഗെയിം ജൂൺ 24-നാണ്. 

പുതുതായി സ്പെഷ്യൽ ഈദ് റാഫ്ൾ ​ഗെയിമും എമിറേറ്റ്സ് ഡ്രോ അവതരിപ്പിച്ചു. മെ​ഗാ7, ഈസി6, ഫാസ്റ്റ്5 ​ഗെയിമുകളിൽ ജൂലൈ 2 രാത്രി 8.30 വരെ പങ്കെടുക്കുന്നവർക്ക് റാഫ്ൾ പ്രവേശനം ഉറപ്പിക്കാം. ഈ ​ഗ്യാരണ്ടീഡ് റാഫ്ൾ വഴി മെ​ഗാ7-ൽ നിന്ന് ഏഴ് പേർക്കും ഈസി6-ൽ നിന്ന് ആറുപേർക്കും ഫാസ്റ്റ്5-ൽ നിന്ന് അഞ്ച് പേർക്കും വിജയികളാകാം.

ഓരോ വിജയിക്കും ലോകത്ത് എവിടെയുമുള്ള തങ്ങളുടെ അഞ്ച് കുടുംബാം​ഗങ്ങളെ ഈദ് ആഘോഷങ്ങൾക്കായി ക്ഷണിക്കാനാകും. ഈ ക്യാംപെയിനിനെക്കുറിച്ചുള്ള വിവരങ്ങൾ എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിൽ ലഭ്യമാണ്. എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റ്, ആപ്പ് വഴി ടിക്കറ്റുകൾ വാങ്ങാം. വിവരങ്ങൾ‌ക്ക് (ടോൾ ഫ്രീ) - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം - www.emiratesdraw.com സോഷ്യൽ മീഡിയയിൽ എല്ലായിടത്തും എമിറേറ്റ്സ് ഡ്രോ @emiratesdraw എന്ന ഹാൻഡിലിൽ ലഭ്യമാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈറൽ സോഷ്യൽ മീഡിയ താരം അബു മുർദാഅ് വാഹനാപകടത്തിൽ മരിച്ചു
പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു