
എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ഗെയിമിൽ അഞ്ച് അക്കങ്ങളും ഒരുപോലെയാക്കി ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പ്രവാസി. ഫാസ്റ്റ്5 തുടങ്ങി വെറും എട്ടാഴ്ച്ചയ്ക്കുള്ളിൽ ഗ്രാൻഡ് പ്രൈസ് വിന്നറെ കണ്ടെത്താനായി എന്നതും സവിശേഷതയാണ്.
അടുത്ത 25 വർഷത്തേക്ക് മാസംതോറും 25,000 ദിർഹം വീതം ഗ്രാൻഡ് പ്രൈസ് വിന്നർക്ക് സമ്മാനം ലഭിക്കും. വിജയിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് എമിറേറ്റ്സ് ഡ്രോ അറിയിച്ചു.
"ഗ്രാൻഡ് പ്രൈസ് വിന്നർക്കും മറ്റു ഭാഗ്യശാലികൾക്കും അഭിനന്ദനങ്ങൾ. വിജയിയെ കണ്ടെത്താനായതിൽ വളരെ സന്തോഷം, സമ്മാനങ്ങൾ നൽകുന്നത് തുടരും. ഒപ്പം യു.എ.ഇ സർക്കാരിന്റെ കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിയിൽ പങ്കാളിത്തവും തുടരും." എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് ബെഹ്റൂസിയാൻ അലവാധി പറഞ്ഞു.
അടുത്ത ഗ്രാൻഡ് പ്രൈസ് നേടാനും ഇപ്പോൾ അവസരമുണ്ട്. അടുത്ത ഗെയിം ജൂലൈ 29-ന് വൈകീട്ട് 9 മണിക്ക് (യു.എ.ഇ സമയം) നടക്കും.
എങ്ങനെ കളിക്കും?
വെറും 25 ദിർഹം മുടക്കി ഒരു പെൻസിൽ വാങ്ങി ഗെയിമിൽ പങ്കെടുക്കാം. ഈ പർച്ചേസിനൊപ്പം കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിക്കും നിങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഓൺലൈനായി www.emiratesdraw.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക, അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി അഞ്ച് നമ്പറുകൾ തെരഞ്ഞെടുക്കാം.
ഒരു പർച്ചേസിലൂടെ രണ്ട് വീക്കിലി ഗെയിമുകൾക്കാണ് നിങ്ങൾ യോഗ്യത നേടുന്നത്. ആദ്യ റാഫ്ൾ ഡ്രോ അനുസരിച്ച് മൂന്ന് പേർക്ക് യഥാക്രമം 75,000 ദിർഹം, 50,000 ദിർഹം, 25,000 ദിർഹം എന്നിങ്ങനെ സമ്മാനങ്ങൾ നേടാം. ഇതോടൊപ്പം രണ്ടാമത്തെ ഡ്രോയിൽ പങ്കെടുത്ത് ഗ്രാൻഡ് പ്രൈസും നേടാം.
അടുത്ത നറുക്കെടുപ്പ് ലൈവ് ആയി എമിറേറ്റ്സ് ഡ്രോ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാണാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ