ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് റിയാദ് മലയാളി സമൂഹം

Published : Jul 23, 2023, 10:45 PM IST
ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് റിയാദ് മലയാളി സമൂഹം

Synopsis

ഉമ്മൻചാണ്ടിയെ പോലെയൊരു അത്ഭുതപ്രതിഭാസം ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാട് മുഴുവൻ തെളിവുകൾ അവശേഷിക്കുന്നുണ്ടെന്നും കേരളം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാക്ഷ്യം വഹിക്കുന്ന വിപ്ലവകരമായ വികസനത്തിന് തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി ദീർഘവീക്ഷണമുള്ള നേതാവായിരുന്നെന്നും പ്രസംഗകർ പറഞ്ഞു.

റിയാദ്: സാധാരണക്കാരായ മനുഷ്യരുടെ ദുരിതങ്ങളിലേക്ക് അതിവേഗം ബഹുദൂരം ഓടിയെത്തി പരിഹാരം കണ്ടിരുന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെന്ന് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ, മത, സാമൂഹിക സാംസ്കാരിക  സംഘടന നേതാക്കൾ, പ്രവർത്തകർ വ്യവസായ പ്രമുഖർ തുടങ്ങി പ്രവാസി സമൂഹത്തിെൻറ വിവിധ മേഖലകളിൽ നിന്ന് സാന്നിദ്ധ്യമുണ്ടായി.

ഉമ്മൻചാണ്ടിയെ പോലെയൊരു അത്ഭുതപ്രതിഭാസം ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാട് മുഴുവൻ തെളിവുകൾ അവശേഷിക്കുന്നുണ്ടെന്നും കേരളം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സാക്ഷ്യം വഹിക്കുന്ന വിപ്ലവകരമായ വികസനത്തിന് തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി ദീർഘവീക്ഷണമുള്ള നേതാവായിരുന്നെന്നും പ്രസംഗകർ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ വിവിധ വിഷയങ്ങളിൽ ജയിലിൽ കുടുങ്ങി പോയ മലയാളികളെ മോചിപ്പിക്കുന്നതിന് ഉമ്മൻ ചാണ്ടി നടത്തിയ ശ്രമം പ്രവാസി സമൂഹത്തിന് അവിസ്മരണീയമാണെന്നും അവർ കൂട്ടിച്ചേർത്തു.

Read Also - തൂക്കുകയർ മുന്നിൽ കണ്ടു, ഉമ്മൻ ചാണ്ടി നീട്ടിയ കരങ്ങളിൽ പിടിച്ചുകയറിയ ജീവിതം: പ്രവാസിയുടെ അനുഭവം!

ഒ.ഐ.സി.സി ആക്റ്റിങ് പ്രസിഡൻറ് സലീം കളക്കര അധ്യക്ഷത വഹിച്ചു. രഘുനാഥ് പറശ്ശിനിക്കടവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി. മുസ്തഫ (കെ.എം.സി.സി), ശിഹാബ് കൊട്ടുകാട്, സെബിൻ ഇക്ബാൽ (കേളി), സുധീർ കുമ്മിൾ (നവോദയ), നജിം കൊച്ചുകലുങ്ക് (മീഡിയ ഫോറം), ഷാനവാസ് (ന്യു ഏജ്‌), ഡെന്നി (റിയ), നവാസ് വെള്ളിമാട്കുന്ന്, അബ്ദുൽ ജലീൽ (ഇസ്ലാഹി സെൻറർ), ലാലു വർക്കി (ലുലു), മുനീർ ഷാ (മുസ്ലിം ജമാഅത്ത് ഫെഡറേഷൻ), മജീദ് ചിങ്ങോലി, ഷംനാദ് കരുനാഗപ്പള്ളി, റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, ഷാജി സോന, റഹ്മാൻ മുനമ്പത്ത്, സത്താർ കായംകുളം, സിദ്ദിഖ് കല്ലുപ്പറമ്പൻ, സജീർ പൂന്തുറ, ബാലു കൊല്ലം, സുഗതൻ നൂറനാട്, ഷുക്കൂർ ആലുവ, ഷിജു ചാക്കോ, അമീർ പട്ടണത്ത്, എം.ടി. ഹർഷാദ്, അബ്ദുൽസലിം അർത്തിയിൽ, കരീം കൊടുവള്ളി, ബാബുജി, ടോം, അസ്‌ലം കൊച്ചുകലുങ്ക്, ബാരീഷ് ചെമ്പകശ്ശേരി, നവാസ് സിജി, സുധീർ കുമരകം, വല്ലി ജോസ് എന്നിവർ സംസാരിച്ചു. യഹ്യ കൊടുങ്ങല്ലൂർ സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

ഫോട്ടോ: റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിക്കുന്നു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട